A serious standoff occurred at Baselius College, Kottayam—the storage center for voting machines
സ്വന്തം ലേഖകന്‍
കോട്ടയം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്‌ട്രോങ് റൂമുകളുടെ സുരക്ഷാ നടപടികളെച്ചൊല്ലി കോട്ടയത്ത് അതീവ ഗുരുതരമായ സാഹചര്യം ഉടലെടുത്തു. വൈക്കം മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന കോട്ടയം ബസേലിയസ് കോളജിലാണ് സംഭവങ്ങളുടെ തുടക്കം. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കാന്‍ കേന്ദ്ര നിരീക്ഷകന്‍ നിര്‍ബന്ധിച്ചതും അതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് നേരെ കേന്ദ്ര സേന തോക്കുചൂണ്ടിയതും വലിയ വിവാദമായിരിക്കുകയാണ്.
ബസേലിയസ് കോളജിലെ സ്‌ട്രോങ് റൂം പൂട്ടുന്ന വേളയിലാണ് കേന്ദ്ര നിരീക്ഷകന്‍ രഞ്ജന്‍ കുമാര്‍ സിന്‍ഹ വിചിത്രമായൊരു നിര്‍ദേശം മുന്നോട്ടുവച്ചത്. സ്‌ട്രോങ് റൂം പൂട്ടിയ ശേഷം അതിന്റെ താക്കോലുകള്‍ താഴുകള്‍ക്കൊപ്പം തന്നെ വച്ച് സീല്‍ ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. പശ്ചിമ ബംഗാളിലും അസമിലുമൊക്കെ തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ പിന്തുടരുന്ന രീതിയാണിതെന്ന വാദമാണ് അദ്ദേഹം ഉയര്‍ത്തിയത്.
നിലവിലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചട്ടപ്രകാരം, സ്‌ട്രോങ് റൂമിന് രണ്ട് പൂട്ടുകളാണുള്ളത്. ഇതില്‍ ഒരു പൂട്ടിലെ താക്കോലുകള്‍ റിട്ടേണിങ് ഓഫിസറും രണ്ടാമത്തെ പൂട്ടിലെ താക്കോലുകള്‍ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറുമാണ് സൂക്ഷിക്കേണ്ടത്. ഇവര്‍ രണ്ടുപേരും ഒരേസമയം സ്ഥലത്തെത്തിയാല്‍ മാത്രമേ സ്‌ട്രോങ് റൂം തുറക്കാന്‍ സാധിക്കൂ എന്ന് ഉറപ്പുവരുത്താനാണ് ഈ രീതി പിന്തുടരുന്നത്.
താക്കോലുകള്‍ താഴുകള്‍ക്കൊപ്പം തന്നെ സീല്‍ ചെയ്താല്‍ ആര്‍ക്കും എളുപ്പത്തില്‍ മുറി തുറക്കാന്‍ സാധിക്കുമെന്നും ഇത് അട്ടിമറികള്‍ക്ക് കാരണമാകുമെന്നും ചൂണ്ടിക്കാട്ടി റിട്ടേണിങ് ഓഫീസറും പോലീസും ഇതിനെ ശക്തമായി എതിര്‍ത്തു.
കേന്ദ്ര നിരീക്ഷകന്റെ നിര്‍ദേശത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി നാട്ടകം സുരേഷും സംഘവും ജില്ലാ കലക്ടര്‍ ചേതന്‍കുമാര്‍ മീണയ്ക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ കേല്‍ക്കര്‍ക്കും അടിയന്തര പരാതി നല്‍കി. തുടര്‍ന്ന് കലക്ടര്‍ ഇടപെടുകയും നിലവിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് തന്നെ മുറികള്‍ പൂട്ടാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
എന്നാല്‍, കലക്ടറുടെ നിര്‍ദേശപ്രകാരം ചട്ടപ്രകാരം പൂട്ടാന്‍ എത്തിയ ഉദ്യോഗസ്ഥരെ അവിടെ കാവലുണ്ടായിരുന്ന സി.ഐ.എസ്.എഫ് സൈനികര്‍ തടഞ്ഞു. കേന്ദ്ര നിരീക്ഷകന്റെ നിര്‍ദേശമില്ലാതെ പൂട്ടാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ സൈനികര്‍, ഉദ്യോഗസ്ഥര്‍ക്ക് നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി.
സ്ഥിതി വഷളായതോടെ ജില്ലാ കലക്ടര്‍ നേരിട്ട് ബസേലിയസ് കോളജിലെത്തി കേന്ദ്ര നിരീക്ഷകനുമായി ചര്‍ച്ച നടത്തി. ഒടുവില്‍ നിലവിലുള്ള ചട്ടങ്ങള്‍ പാലിച്ച് തന്നെ താക്കോലുകള്‍ ഉദ്യോഗസ്ഥര്‍ കൈവശം വയ്ക്കാന്‍ ധാരണയായി. ഇതിന് പിന്നാലെ സ്‌ട്രോങ് റൂമുകള്‍ പൂട്ടുകയും വാതിലുകള്‍ വലിയ പ്ലൈവുഡ് ഷീറ്റുകള്‍ ഉപയോഗിച്ച് മറച്ച് അതിനു മുകളില്‍ പട്ടിക തറച്ച് കൂടുതല്‍ സുരക്ഷിതമാക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ ജില്ലയിലെ മറ്റ് സ്‌ട്രോങ് റൂമുകളിലും കലക്ടറുടെ നേതൃത്വത്തില്‍ അടിയന്തര പരിശോധന നടത്തി സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് നടപടികളുടെ സുതാര്യത തകര്‍ക്കാന്‍ കേന്ദ്ര നിരീക്ഷകന്‍ ശ്രമിച്ചുവെന്നും ഭരണഘടനാ വിരുദ്ധമായ നടപടിയാണ് ഉണ്ടായതെന്നും ആരോപിച്ച് രാഷ്ട്രീയ കക്ഷികള്‍ രംഗത്തെത്തി. ഉദ്യോഗസ്ഥര്‍ക്ക് നേരെ തോക്കുചൂണ്ടിയ സൈനികര്‍ക്കെതിരെയും വിവാദ നിര്‍ദേശം നല്‍കിയ നിരീക്ഷകനെതിരെയും നടപടി വേണമെന്നാണ് ആവശ്യം.
Summary: A serious standoff occurred at Baselius College, Kottayam—the storage center for voting machines from the Vaikom constituency—following the Kerala Assembly elections. The conflict arose when a Central Observer attempted to deviate from established security protocols, leading to a confrontation involving the CISF.
Central Observer Ranjan Kumar Sinha demanded that the keys to the strongroom be sealed alongside the locks themselves. He claimed this was standard practice in states like West Bengal and Assam.
Under current Election Commission rules, the two keys to a strongroom must be kept separately by the Returning Officer (RO) and the Assistant Returning Officer (ARO) to ensure the room can only be opened when both are present.
Local officials and police resisted the move, citing the risk of easy tampering. When officials attempted to lock the room according to standard rules, CISF personnel—acting on the Observer's orders—blocked them and reportedly pointed guns at the officials.
Following a formal complaint by UDF candidate Natakam Suresh, District Collector Chetan Kumar Meena intervened. After discussions with the Observer, it was agreed that the standard protocol would be followed.
The keys remain with the designated officials, and the strongroom doors have been further reinforced with plywood sheets. Political parties have condemned the Observer's actions as "unconstitutional" and are demanding action against the security personnel involved.


COMMENTS