കൊല്ലം: അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍, സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി കൊല്ലം കളക്ടര്‍ നാളെ (2026 ഏപ്...
കൊല്ലം: അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍, സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി കൊല്ലം കളക്ടര്‍ നാളെ (2026 ഏപ്രില്‍ 24, വെള്ളി) ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കില്ല.
സംസ്ഥാനത്ത് വേനല്‍ കടുത്ത സാഹചര്യത്തില്‍ പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ സമാനമായ സാഹചര്യമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പലയിടങ്ങളിലും താപനില സാധാരണയേക്കാള്‍ 3 മുതല്‍ 5 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ട്.
രക്ഷാമാര്‍ഗങ്ങള്‍
🔆പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് വെയിലേല്‍ക്കുന്നത് ഒഴിവാക്കുക. ഈ സമയത്തെ പുറംപണികളും യാത്രകളും പരമാവധി നിയന്ത്രിക്കണം.
🔆ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. നിര്‍ജ്ജലീകരണം തടയാന്‍ ഒ.ആര്‍.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, സംഭാരം എന്നിവ ഉപയോഗിക്കാം. മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവ പകല്‍ സമയത്ത് ഒഴിവാക്കണം.
🔆കട്ടി കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍ കുട, പാദരക്ഷകള്‍ എന്നിവ നിര്‍ബന്ധമായും കരുതുക.
🔆വീടിനകത്തും തൊഴിലിടങ്ങളിലും വായുസഞ്ചാരം ഉറപ്പാക്കുക. കുട്ടികളെയും വളര്‍ത്തുമൃഗങ്ങളെയും വെയിലത്ത് പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകരുത്.
🔆പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ വെയില്‍ ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
🔆സൂര്യാഘാതം, സൂര്യാതപം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഭരണകൂടം നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക.
Temperatures May Rise to 40°C; Holiday Declared for Educational Institutions in Kollam District
KOLLAM: Due to the possibility of atmospheric temperatures rising up to 40°C, the Kollam District Collector has declared a holiday for all educational institutions in the district tomorrow (Friday, April 24, 2026) as a safety precaution. This holiday applies to all educational institutions, including professional colleges. However, there will be no change to previously scheduled public examinations and interviews.
As summer intensifies across the state, the Central Meteorological Department has warned of heatwave-like conditions in Palakkad, Kollam, and Thrissur districts. In many places, temperatures are likely to rise 3 to 5 degrees above normal.
Safety Measures
Avoid Direct Sunlight: Avoid direct exposure to the sun between 11:00 AM and 3:00 PM. Outdoor work and travel during this time should be restricted as much as possible.
Hydration: Drink plenty of water even if you don't feel thirsty. To prevent dehydration, use ORS solution, salted rice water (kanji vellam), lemon water, or buttermilk. Avoid alcohol, coffee, tea, and carbonated drinks during the day.
Clothing: Wear lightweight, light-colored cotton clothes. Always carry an umbrella and footwear when going outside.
Ventilation: Ensure proper airflow inside homes and workplaces. Never leave children or pets inside vehicles parked in the sun.
Special Care: The elderly, children, pregnant women, and those with serious illnesses should take extra care to avoid sun exposure.
Everyone is urged to strictly follow the guidelines issued by the administration to avoid serious health issues such as sunstroke and heat exhaustion.


COMMENTS