.

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്: പോളിങ് സമയം രാത്രി 8 മണി വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് വിജയ്

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ പോളിങ് സമയം രാത്രി 8 മണി വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ വിജയ...



ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ പോളിങ് സമയം രാത്രി 8 മണി വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ വിജയ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വോട്ടർമാർ നേരിടുന്ന യാത്രാക്ലേശവും പോളിങ് ബൂത്തുകളിലെ കടുത്ത തിരക്കും പരിഗണിച്ച് വോട്ടിങ് സമയം രണ്ട് മണിക്കൂർ കൂടി വർധിപ്പിക്കണമെന്നാണ് വിജയിന്റെ ആവശ്യം.

തിരഞ്ഞെടുപ്പ് ദിനമായ ഇന്ന് പലയിടങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളുടെ കുറവ് മൂലം വോട്ടർമാർക്ക് യഥാസമയം ബൂത്തുകളിൽ എത്താൻ സാധിക്കുന്നില്ലെന്ന് വിജയ് കത്തിൽ ചൂണ്ടിക്കാട്ടി. ചെന്നൈ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ആയിരക്കണക്കിന് വോട്ടർമാർ യാത്രാ സൗകര്യമില്ലാതെ വലയുകയാണ്. 

വോട്ടിങ് നടപടികൾ വൈകുന്നതിനാൽ പോളിങ് ബൂത്തുകളിൽ നീണ്ട ക്യൂ അനുഭവപ്പെടുന്നുണ്ടെന്നും ഇത് വോട്ടിങ് ശതമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ബസുകൾ കുറച്ചത് ആസൂത്രിത നീക്കമെന്ന് സംശയിക്കുന്നതായും ആയിരക്കണക്കിന് വോട്ടർമാർ പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു.

വോട്ടർമാരെ പോളിങ് സ്റ്റേഷനുകളിൽ എത്തിക്കുന്നതിനായി അടിയന്തരമായി കൂടുതൽ സർക്കാർ ബസ്സുകളും ഷട്ടിൽ സർവീസുകളും ഏർപ്പെടുത്തണമെന്നും വിജയ് ആവശ്യപ്പെട്ടു. വോട്ടർമാരുടെ ഭരണഘടനാപരമായ അവകാശം സംരക്ഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നും വിജയ് കത്തിൽ വ്യക്തമാക്കി.

Key Words : Tamil Nadu Assembly Elections, Vijay , TVK

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,715,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7674,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18158,Kochi.,2,Latest News,3,lifestyle,329,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2531,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,402,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,1003,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1198,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2473,
ltr
item
www.vyganews.com: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്: പോളിങ് സമയം രാത്രി 8 മണി വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് വിജയ്
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്: പോളിങ് സമയം രാത്രി 8 മണി വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് വിജയ്
https://blogger.googleusercontent.com/img/a/AVvXsEgahZe6SaLQBDUSfboArQiu9ZLCIV6qETR9E0CuwVEh4EcFrrkgOIi77579j6G-QTa0JwJOO0NLhtwpWixdhgV1s3-8UyiDpROIzmhmr7a6bUbG-YnUWHd9aEKbMDxYr2EUihUm0jhaFDfsjslriLs4pbEhvo6S5IemRoTgdMN5ohSO_I89XbTKP0Ci9Mbo
https://blogger.googleusercontent.com/img/a/AVvXsEgahZe6SaLQBDUSfboArQiu9ZLCIV6qETR9E0CuwVEh4EcFrrkgOIi77579j6G-QTa0JwJOO0NLhtwpWixdhgV1s3-8UyiDpROIzmhmr7a6bUbG-YnUWHd9aEKbMDxYr2EUihUm0jhaFDfsjslriLs4pbEhvo6S5IemRoTgdMN5ohSO_I89XbTKP0Ci9Mbo=s72-c
www.vyganews.com
https://www.vyganews.com/2026/04/tamil-nadu-assembly-elections-vijay.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/04/tamil-nadu-assembly-elections-vijay.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy