ചെന്നൈ : വൈകുന്നേരം മൂന്നിന് നാഗർകോവിലില്‍ നിന്ന് തുടങ്ങുന്ന റോഡ്ഷോ വടശേരിയിലാണ് അവസാനിക്കുക. ഉച്ചയ്ക്ക് തിരുവനന്തപുരത്ത് വിമാനം ഇറങ്ങുന്ന ന...
ചെന്നൈ : വൈകുന്നേരം മൂന്നിന് നാഗർകോവിലില്‍ നിന്ന് തുടങ്ങുന്ന റോഡ്ഷോ വടശേരിയിലാണ് അവസാനിക്കുക. ഉച്ചയ്ക്ക് തിരുവനന്തപുരത്ത് വിമാനം ഇറങ്ങുന്ന നരേന്ദ്ര മോദി ഹെലികോപ്റ്ററില്‍ നാഗർകോവിലിലേക്ക് പോകും. എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർഥി എടപ്പാടി പളനിസാമി, ബിജെപി നേതാക്കളായ നൈനാർ നാഗേന്ദ്രൻ, കെ. അണ്ണാമലൈ തുടങ്ങിയവരും പങ്കെടുക്കും റോഡ്ഷോയില്‍ പങ്കെടുക്കും.
അതേസമയം മണ്ഡല പുനർനിർണയ നീക്കത്തില്‍ മോദിക്കെതിരെ മുഖ്യമന്ത്രി സ്റ്റാലിൻ ശക്തമായി പ്രതികരിച്ചതിന് തൊട്ടടുത്ത ദിവസമാണ് റോഡ്ഷോ. സ്റ്റാലിൻ ഇന്ന് ധർമ്മപുരി, സേലം ജില്ലകളില്‍ പര്യടനം നടത്തും. ഈ മാസം 23നാണ് തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുക. അതേസമയം തമിഴ്നാട്ടിലെ ബിജെപി പ്രകടനപത്രിക ഇന്നലെ പുറത്തിറക്കിയിരുന്നു.
Key Words : Tamil Nadu Election, Narendra Modi

COMMENTS