പാലക്കാട് : മുതലമട വെള്ളാരംകടവിലെ പടക്കനിർമ്മാണശാലയിൽ അനുവദനീയമായ അളവിലും കൂടുതൽ വെടിമരുന്ന് സൂക്ഷിച്ചതിനെത്തുടർന്ന് ഉടമയ്‌ക്കെതിരെ കൊല്ലങ്ക...
പാലക്കാട് : മുതലമട വെള്ളാരംകടവിലെ പടക്കനിർമ്മാണശാലയിൽ അനുവദനീയമായ അളവിലും കൂടുതൽ വെടിമരുന്ന് സൂക്ഷിച്ചതിനെത്തുടർന്ന് ഉടമയ്‌ക്കെതിരെ കൊല്ലങ്കോട് പോലീസ് കേസെടുത്തു. തൃശൂർ പൂരം വെടിക്കെട്ടിനായി പാറമേക്കാവ് ദേവസ്വത്തിന് പടക്കങ്ങൾ നിർമ്മിച്ചുനൽകുന്ന നിർമ്മാണശാലയാണിത്.
കോട്ടയം സ്വദേശി ബിനോയ് ജേക്കബിനെതിരെയാണ് കേസെടുത്തത്. 50 കിലോ വെടിമരുന്ന് സൂക്ഷിക്കാനാണ് ലൈസൻസിൽ അനുമതിയുള്ളതെങ്കിലും, പരിശോധനയിൽ 500 കിലോയിലധികം പടക്കശേഖരവും വെടിമരുന്നും ഇവിടെ കണ്ടെത്തി.
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ശാലയിലുണ്ടായ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടിയുടെ നിർദ്ദേശപ്രകാരം ചിറ്റൂർ തഹസിൽദാർ ആർ. രാമചന്ദ്രൻ നടത്തിയ മിന്നൽ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
നിയമലംഘനം കണ്ടെത്തിയതോടെ നിർമ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകുകയും പോലീസ് കെട്ടിടം സീൽ ചെയ്യുകയും ചെയ്തു. വരും ദിവസങ്ങളിലും കൂടുതൽ പരിശോധനകൾ നടത്തുമെന്ന് പാലക്കാട് ജില്ലാ കളക്ടർ അറിയിച്ചു.
Key Words : Paramekkavu's fireworks Unit, Police Case

COMMENTS