.

36 മണിക്കൂര്‍ നീണ്ട അതി സാഹസിക ദൗത്യത്തില്‍ ഇറാനില്‍ നിന്ന് രണ്ടാമത്തെ വൈമാനികനെ രക്ഷിച്ചെടുത്ത് യു എസ് കമാന്‍ഡോകള്‍, ദൗത്യത്തില്‍ അമേരിക്കയ്ക്കു മൂന്നു വിമാനങ്ങള്‍ കൂടി നഷ്ടമായി

ഇറാന്‍ വെടിവച്ചിട്ട യുഎസ് വിമാനങ്ങള്‍ അമേരിക്കന്‍ സേന തന്നെ ബോംബിട്ട് തകര്‍ത്തപ്പോള്‍ യുഎസ് ഉദ്യോഗസ്ഥന് ചുറ്റും അമേരിക്കന്‍ പോര്‍ വിമാനങ്ങള...

ഭക്ഷണമില്ലാതെ മൂന്ന് ആഴ്ച വരെ പിടിച്ചുനില്‍ക്കും, ശത്രുപക്ഷത്ത് പിടിയിലായാല്‍ രക്ഷപ്പെടാന്‍ യുഎസ് സൈനികര്‍ക്ക് നല്കുന്നത് അതികഠിന പരിശീലനം

For U.S. military pilots and aircrew, the training for "the worst day of their career" is known as SERE (Survival, Evasion, Resistance, and Escape)


എന്‍ പ്രഭാകരന്‍

ഇറാന്‍ വെടിവച്ചിട്ട എഫ് 15ഇ സ്‌ട്രൈക്ക് ഈഗിള്‍ യുദ്ധവിമാനത്തിലെ എയര്‍ഫോഴ്‌സ് ഓഫീസറെ 48 മണിക്കൂര്‍ കഴിഞ്ഞിട്ടും അമേരിക്കയ്ക്കു കണ്ടെത്താനായില്ല. ഇയാള്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. ശത്രുപക്ഷത്ത് വച്ച് യുഎസ് പോര്‍വിമാനങ്ങള്‍ തകരുകയാണെങ്കില്‍, പൈലറ്റുമാരെ തിരിച്ചെത്തിക്കാനും രഹസ്യ സാങ്കേതികവിദ്യകള്‍ സംരക്ഷിക്കാനും അതീവ ജാഗ്രതയോടെയുള്ള രക്ഷാദൗത്യങ്ങളാണ് സൈന്യം ആസൂത്രണം ചെയ്യുന്നത്.

'പേഴ്‌സണല്‍ റിക്കവറി ജോയിന്റ് പബ്ലിക്കേഷന്‍' എന്ന ഔദ്യോഗിക രേഖയാണ് ഇത്തരം മിഷനുകളുടെ അടിസ്ഥാനം. യുഎസ് സൈന്യത്തിലെ പൈലറ്റുമാര്‍ക്കും എയര്‍ക്രൂവിനും നല്‍കുന്ന ഏറ്റവും കഠിനമായ പരിശീലനങ്ങളിലൊന്നാണ് SERE (Survival, Evasion, Resistance, and Escape). ശത്രുമേഖലയില്‍ അകപ്പെട്ടുപോയാല്‍ ജീവന്‍ നിലനിര്‍ത്താനും, പിടിയിലാകാതെ രക്ഷപെടാനും, ഒരുപക്ഷേ പിടിക്കപ്പെട്ടാല്‍ തന്നെ ശത്രുക്കളുടെ ചോദ്യം ചെയ്യലുകളെ പ്രതിരോധിക്കാനും ഈ പരിശീലനം അവരെ പ്രാപ്തരാക്കുന്നു.

അതിജീവനം 

വിമാനം തകരുകയോ പൈലറ്റ് പുറത്തേക്ക് തെറിക്കുകയോ ചെയ്താല്‍ ആദ്യത്തെ മുന്‍ഗണന ജീവന്‍ നിലനിര്‍ത്തുന്നതിനാണ്. ഇതിനായി 'റൂള്‍ ഒഫ് ത്രീ' എന്ന തത്വമാണ് ഇവര്‍ പിന്തുടരുന്നത്:

വായുവില്ലാതെ 3 മിനിറ്റ്, കഠിനമായ കാലാവസ്ഥയില്‍ അഭയമില്ലാതെ 3 മണിക്കൂര്‍, വെള്ളമില്ലാതെ 3 ദിവസം, ഭക്ഷണമില്ലാതെ 3 ആഴ്ച - ഈ സമയപരിധിക്കുള്ളില്‍ ആവശ്യമായത് കണ്ടെത്താന്‍ ഇവര്‍ പഠിക്കുന്നു.

പാരഷൂട്ട് സുരക്ഷിതമായി മാറ്റുക, മുറിവുകളുണ്ടെങ്കില്‍ പ്രാഥമിക ചികിത്സ സ്വയം ചെയ്യുക, ശത്രുക്കളുടെ കണ്ണില്‍പ്പെടാത്ത ഒരിടം കണ്ടെത്തുക.

പൈലറ്റിന്റെ വസ്ത്രത്തിലുള്ള സര്‍വൈവല്‍ കിറ്റിലെ സിഗ്‌നലിംഗ് മിറര്‍, വെള്ളം ശുദ്ധീകരിക്കാനുള്ള ഗുളികകള്‍, അത്യാധുനിക റേഡിയോ എന്നിവ ഉപയോഗിക്കാന്‍ ഇവര്‍ക്ക് പ്രത്യേക പരിശീലനം ലഭിക്കുന്നു.

വെട്ടിച്ചു കടക്കല്‍

ശത്രുരാജ്യത്തൂടെ പിടിക്കപ്പെടാതെ സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങുന്നതാണ് ഈ ഘട്ടം.

പകല്‍ ഒളിച്ചിരിക്കുകയും രാത്രിയില്‍ മാത്രം സഞ്ചരിക്കുകയും ചെയ്യുക. പ്രധാന റോഡുകളോ വെളിമ്പ്രദേശങ്ങളോ ഒഴിവാക്കി കാടുകളിലൂടെയും കുറ്റിക്കാടുകളിലൂടെയും നീങ്ങാനാണ് ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത്.

ശത്രുക്കളുടെ നായ്ക്കള്‍ക്കോ പട്രോളിംഗ് സംഘത്തിനോ തന്നെ കണ്ടെത്താന്‍ കഴിയാത്ത രീതിയില്‍ കാല്‍പ്പാടുകള്‍ മറയ്ക്കാനും, ഗന്ധം മാറ്റാനുമുള്ള തന്ത്രങ്ങള്‍ ഇവര്‍ പ്രയോഗിക്കുന്നു.


രൂപമാറ്റം 

ശരീരത്തിന് പുറത്ത് ചെളിയും കരിയും ഇലകളും തേച്ചുപിടിപ്പിച്ചു പരിസരവുമായി ചേര്‍ന്നുനില്‍ക്കാന്‍ (ഇവര്‍ പഠിക്കുന്നു.

പ്രതിരോധം

ഏതെങ്കിലും സാഹചര്യത്തില്‍ ശത്രുക്കളുടെ പിടിയിലായാല്‍, അവരോട് എങ്ങനെ പെരുമാറണം എന്നതാണ് ഈ ഘട്ടത്തില്‍ പഠിപ്പിക്കുന്നത്. ശത്രുക്കള്‍ എത്ര പീഡിപ്പിച്ചാലും പേര്, റാങ്ക്, സര്‍വീസ് നമ്പര്‍, ജനനത്തീയതി എന്നീ നാല് കാര്യങ്ങള്‍ അല്ലാതെ മറ്റൊന്നും വെളിപ്പെടുത്താന്‍ പാടില്ല.

തടവറയിലായിരിക്കുമ്പോള്‍ ശത്രുക്കള്‍ നടത്തുന്ന മാനസിക സമ്മര്‍ദ്ദങ്ങളെയും കബളിപ്പിക്കലുകളെയും എങ്ങനെ അതിജീവിക്കണമെന്ന് സിമുലേഷനുകളിലൂടെ ഇവര്‍ക്ക് പരിശീലനം നല്‍കുന്നു.

രക്ഷപെടല്‍

ശത്രുക്കളുടെ തടവില്‍ നിന്ന് രക്ഷപെടാനുള്ള പഴുതുകള്‍ കണ്ടെത്തുകയാണ് ഈ ഘട്ടത്തിന്റെ ലക്ഷ്യം.

പൂട്ടു പൊളിക്കാനും, തടവറയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയം നിരീക്ഷിച്ചു കൃത്യമായ പ്ലാന്‍ ഉണ്ടാക്കാനും ഇവര്‍ക്ക് പരിശീലനം ലഭിക്കുന്നു. പിടിയിലായ ഉടനെ തന്നെ രക്ഷപെടാന്‍ ശ്രമിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് ഇവര്‍ പഠിക്കുന്നു.

രക്ഷാപ്രവര്‍ത്തനം 

ഒരു വിമാനം തകരുകയോ വെടിവെച്ചിടപ്പെടുകയോ ചെയ്താല്‍ ഉടന്‍ തന്നെ രക്ഷാസേനയെ വിന്യസിക്കും. സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഫോഴ്സ്, നിരീക്ഷണ വിമാനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സന്നാഹങ്ങള്‍ ഇതില്‍ പങ്കുചേരും.

എയര്‍ഫോഴ്‌സ് പാരാറെസ്‌ക്യൂ ജമ്പേഴ്‌സ്, നേവി സീല്‍സ്, ആര്‍മി സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് യൂണിറ്റുകള്‍ എന്നിവരെയാണ് രക്ഷാപ്രവര്‍ത്തനത്തിനായി അയക്കുന്നത്. ഇവര്‍ക്ക് സംരക്ഷണം നല്‍കാന്‍ ഹെലികോപ്റ്ററുകളും ഫൈറ്റര്‍ ജെറ്റുകളും ഒപ്പമുണ്ടാകും.

വിമാനത്തിന്റെ റഡാര്‍, ആയുധങ്ങള്‍, ആശയവിനിമയ സംവിധാനങ്ങള്‍ എന്നിവ ശത്രുക്കള്‍ക്ക് ലഭിക്കുന്നത് തടയുക എന്നത് പ്രധാനമാണ്. അവ കണ്ടെടുക്കാന്‍ സാധിച്ചില്ലെങ്കില്‍, വ്യോമാക്രമണത്തിലൂടെ തകര്‍ന്ന വിമാനം പൂര്‍ണ്ണമായും നശിപ്പിക്കാനും സൈന്യം മടിക്കില്ല.

കേവലം കായികബലം മാത്രമല്ല, മനോബലവും ബുദ്ധിയും ഒരേപോലെ ഉപയോഗിച്ചാല്‍ മാത്രമേ ശത്രുമേഖലയില്‍ നിന്ന് ഒരു പൈലറ്റിന് സുരക്ഷിതനായി മടങ്ങാന്‍ സാധിക്കൂ എന്നാണ് ഈ പരിശീലനം പഠിപ്പിക്കുന്നത്.

Summary: For U.S. military pilots and aircrew, the training for "the worst day of their career" is known as SERE (Survival, Evasion, Resistance, and Escape). This specialized program is designed to turn high-value personnel into difficult targets for enemy capture and resilient survivors in hostile environments.

The training is standardized across the branches, with the Air Force’s 336th Training Group at Fairchild Air Force Base being the primary hub for this intensive instruction.

The survival phase focuses on the immediate aftermath of an ejection or crash. Pilots are taught to prioritize based on the "Rule of Threes": three minutes without air, three hours without shelter (in extreme weather), three days without water, and three weeks without food.

First Actions: Securing the parachute, administering self-first aid, and establishing a concealed "Initial Hole-Up" position.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,674,Cinema,1296,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,32,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7482,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17571,Kochi.,2,Latest News,3,lifestyle,315,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2496,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,388,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,939,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1187,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2362,
ltr
item
www.vyganews.com: ഭക്ഷണമില്ലാതെ മൂന്ന് ആഴ്ച വരെ പിടിച്ചുനില്‍ക്കും, ശത്രുപക്ഷത്ത് പിടിയിലായാല്‍ രക്ഷപ്പെടാന്‍ യുഎസ് സൈനികര്‍ക്ക് നല്കുന്നത് അതികഠിന പരിശീലനം
ഭക്ഷണമില്ലാതെ മൂന്ന് ആഴ്ച വരെ പിടിച്ചുനില്‍ക്കും, ശത്രുപക്ഷത്ത് പിടിയിലായാല്‍ രക്ഷപ്പെടാന്‍ യുഎസ് സൈനികര്‍ക്ക് നല്കുന്നത് അതികഠിന പരിശീലനം
For U.S. military pilots and aircrew, the training for "the worst day of their career" is known as SERE (Survival, Evasion, Resistance, and Escape)
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8vOa6zrjy3z71Pa2Bf5fN3XufWIo6b7cFYsDJZxdJKvkXCdff3RYkdHGZ4IwrBBr0W6_HI84X3O3mcTCC9MtrTY5wJL9yJpV6hK0cHq5mvG8r7BOz-6qI3b7POawlcvYty5VWXi7gMoyFk4Wy248mCC39UgQIYbPstB_ZaNIhyq92ssJgEmfXd0G6fhU/w640-h384/Pilot.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8vOa6zrjy3z71Pa2Bf5fN3XufWIo6b7cFYsDJZxdJKvkXCdff3RYkdHGZ4IwrBBr0W6_HI84X3O3mcTCC9MtrTY5wJL9yJpV6hK0cHq5mvG8r7BOz-6qI3b7POawlcvYty5VWXi7gMoyFk4Wy248mCC39UgQIYbPstB_ZaNIhyq92ssJgEmfXd0G6fhU/s72-w640-c-h384/Pilot.jpg
www.vyganews.com
https://www.vyganews.com/2026/04/survival-evasion-resistance-and-escape.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/04/survival-evasion-resistance-and-escape.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy