Supreme court about Udayakumar custodial death case
ന്യൂഡല്‍ഹി: ഉദയകുമാര്‍ ഉരുട്ടിക്കൊല കേസിലെ പ്രതികളായ പൊലീസുകാരെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സുപ്രീംകോടതിയില്‍. പൊലീസ് സ്റ്റേഷനില്‍ വച്ചുള്ള ക്രൂര പീഡനത്തെതുടര്‍ന്നാണ് ഉദയകുമാര്‍ കൊല്ലപ്പെട്ടതെന്നും പ്രതികള്‍ പൊലീസുകാരായതിനാല്‍ ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് സി.ബി.ഐ നടപടി.
ഇതേതുടര്‍ന്ന് സുപ്രീം കോടതി കേസിലെ പ്രതികളായ പൊലീസുകാര്‍ക്ക് നോട്ടീസ് അയച്ചു. 2005 സെപ്തംബര്‍ 27 നാണ് തിരുവനന്തപുരത്ത് വച്ച് ഉദയകുമാറിനെ മോഷണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിന് ശേഷം സ്റ്റഷനിലെത്തിച്ച് ക്രൂരമായി ഉപദ്രവിച്ച് കൊലപ്പെടുത്തിയത്. ആദ്യം ഈ കേസ് ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചതിന് ശേഷം പിന്നീട് സി.ബി.ഐ ക്ക് കൈമാറുകയായിരുന്നു.
Keywords: Supreme court, Udayakumar custodial death case, CBI


COMMENTS