Summer Rains to Bring Relief to Kerala: Yellow Alert in Multiple Districts
തിരുവനന്തപുരം : കേരളത്തില്‍ കടുത്ത ചൂടിന് ആശ്വാസമായി വേനല്‍മഴ എത്തുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏപ്രില്‍ 29 ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലീ മീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍
- ഏപ്രില്‍ 29 (ബുധനാഴ്ച): പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ്.
- ഏപ്രില്‍ 30 (വ്യാഴാഴ്ച): പത്തനംതിട്ട, കോട്ടയം.
മഴയുടെ സൂചനകള്‍ ഉണ്ടെങ്കിലും, നിലവില്‍ സംസ്ഥാനത്ത് അത്യുഷ്ണം തുടരുകയാണ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ താപനിലയുമായി ബന്ധപ്പെട്ട യെല്ലോ അലര്‍ട്ട് നിലവിലുണ്ട്. പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ട്. കൊല്ലത്ത് 39 ഡിഗ്രി വരെയും, തൃശൂര്‍, കോഴിക്കോട്, പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകളില്‍ 38 ഡിഗ്രി വരെയും ചൂട് വര്‍ധിച്ചേക്കാം.
പൊതുജനങ്ങള്‍ക്കുള്ള ജാഗ്രതാനിര്‍ദ്ദേശങ്ങള്‍
💥മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ചില നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്:
💥ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ ഉടന്‍ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കുക.
💥ഇടിമിന്നല്‍ ഉള്ള സമയത്ത് ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. ഫോണ്‍ ഉപയോഗം ഒഴിവാക്കുക.
💥ഉച്ചസമയത്ത് (11 മുതല്‍ 3 മണി വരെ) നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണം. ധാരാളം വെള്ളം കുടിക്കാനും അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാനും ശ്രദ്ധിക്കുക.
💥ശക്തമായ കാറ്റില്‍ മരങ്ങള്‍ വീഴാനോ ചില്ലകള്‍ ഒടിയാനോ സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളിലും മരങ്ങള്‍ അധികമുള്ള ഇടങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
💥കൊടുംചൂടില്‍ വലയുന്ന ജനങ്ങള്‍ക്ക് ആശ്വാസമായി വരും ദിവസങ്ങളില്‍ കൂടുതല്‍ ഇടങ്ങളില്‍ വേനല്‍മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Summary: Amidst the scorching heatwave affecting the state, the Central Meteorological Department has provided a sigh of relief with a forecast of summer rains starting from Wednesday. While the state has been struggling with record-high temperatures, a heavy rain warning has been issued for several districts.
According to the latest weather update, isolated heavy rainfall is expected across the state starting Wednesday. The following districts have been placed under Yellow Alert:
Wednesday: Pathanamthitta, Idukki, Kannur, and Kasaragod.
Thursday: Pathanamthitta and Kottayam.
Meteorologists indicate that hilly regions and northern districts are likely to receive significant showers. The rain is expected to be accompanied by strong winds and thunderstorms, prompting authorities to advise public caution.


COMMENTS