കൊച്ചി: ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസിൽ നിർണായക വെളിപ്പെടുത്തലുകളുമായി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. രഞ്ജിത്...
കൊച്ചി: ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസിൽ നിർണായക വെളിപ്പെടുത്തലുകളുമായി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. രഞ്ജിത്തിനെതിരെ വ്യക്തമായ തെളിവുകൾ ശേഖരിച്ച ശേഷമാണ് അറസ്റ്റിലേക്ക് കടന്നതെന്ന് കമ്മീഷണർ വ്യക്തമാക്കി. ഷൂട്ടിങ് സെറ്റിൽ വെച്ചാണ് അതിക്രമം ഉണ്ടായതെന്നും സംഭവസമയത്ത് യുവതി കരഞ്ഞുകൊണ്ട് പുറത്തേക്ക് വരുന്നത് കണ്ട സാക്ഷികൾ സെറ്റിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗുരുസ്ഥാനീയനായി കണ്ട വ്യക്തിയിൽ നിന്നുണ്ടായ മോശം അനുഭവം അതിജീവതയ്ക്ക് വലിയ വെല്ലുവിളിയായെന്നും കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് യുവതി കടന്നുപോയതെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു. തൊഴിലിടത്തിൽ ഒരു സ്ത്രീക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാകാൻ പാടില്ലാത്തതാണെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം, രഞ്ജിത്ത് അറസ്റ്റ് ഒഴിവാക്കി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നതായി ഡി.സി.പി അശ്വതി ജിജി അറിയിച്ചു. അതീവ രഹസ്യ സ്വഭാവത്തോടെയാണ് പോലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോയത്. ചോദ്യം ചെയ്യലിനോട് രഞ്ജിത്ത് സഹകരിക്കുന്നുണ്ടെങ്കിലും കുറ്റം സമ്മതിച്ചിട്ടില്ല. രഞ്ജിത്തിനെ ഒളിവിൽ കഴിയാൻ സഹായിച്ചവരെയും കേസിൽ പ്രതികളാക്കുമെന്നും സിനിമ സെറ്റിലുണ്ടായിരുന്ന മറ്റുള്ളവരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.
Key Words : Evidence, Director Ranjith, Kochi City Police Commissioner

COMMENTS