പത്തനംതിട്ട : വ്യാജ ലഘുലേഖ പ്രചരണത്തില്‍ വൈകാരികമായി പ്രതികരിച്ച് അടൂരിലെ യു ഡി എഫ് സ്ഥാനാർഥി സി വി ശാന്തകുമാർ. കൊലക്കേസ് പ്രതിയെന്ന തരത്തി...
പത്തനംതിട്ട : വ്യാജ ലഘുലേഖ പ്രചരണത്തില്‍ വൈകാരികമായി പ്രതികരിച്ച് അടൂരിലെ യു ഡി എഫ് സ്ഥാനാർഥി സി വി ശാന്തകുമാർ. കൊലക്കേസ് പ്രതിയെന്ന തരത്തില്‍ വ്യാജപ്രചാരണം നടത്തുന്നുവെന്നും തന്നെ തേജോവധം ചെയ്യുകയാണെന്നും പറഞ്ഞ് ശാന്തകുമാർ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. ഒരു കൊലക്കേസിലും താൻ പ്രതിയല്ലെന്നും തന്റെ പേരില്‍ ഇല്ലാത്ത കുറ്റങ്ങള്‍ ആരോപിച്ച് ലഘുലേഖകള്‍ ഇറക്കിയതിന് പിന്നില്‍ സി പി എം ആണെന്നും ശാന്തകുമാർ ആരോപിച്ചു.
തന്റെ പേരില്‍ ഒരു എഫ് ഐ ആറുമില്ല. ഉണ്ടെന്ന് തെളിയിച്ചാല്‍ സ്ഥാനാർഥിത്വം പിൻവലിക്കാമെന്നും ശാന്തകുമാർ പറഞ്ഞു. തന്നെ വ്യക്തിഹത്യ ചെയ്യാൻ ശ്രമം നടക്കുന്നു. തനിക്ക് സങ്കടമുണ്ട് ഇങ്ങനെ ഒരു നോട്ടീസ് ഇറക്കിയതില്‍. സത്യസന്ധമായി പൊതുപ്രവർത്തനം നടത്തുന്ന ആളാണ് താൻ. തന്റെ ജീവന് പോലും ഭീഷണിയുണ്ട്. താനിപ്പോഴും ഗ്രാമപഞ്ചായത്ത് അംഗമാണ്. കളക്ടർ അന്വേഷിച്ചിരുന്നു തനിക്കെതിരെ കേസ് ഉണ്ടോ എന്ന്. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ തനിക്ക് വിശ്വാസമുണ്ട്. ഒരു കേസിലും താൻ പ്രതിയല്ല എന്ന് അദ്ദേഹം ആവർത്തിച്ചു. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചതിന് ഇലക്ഷൻ കമ്മീഷൻ കേസ് എടുത്തു.
Key Words : Kerala Election 2026, UDF candidate, CV Shanthakumar

COMMENTS