കൊച്ചി: ലൈംഗിക പീഡന പരാതി ഉയർന്ന സാഹചര്യത്തിൽ സംവിധായകൻ രഞ്ജിത്തിനെ സംഘടനകളിൽ നിന്ന് മാറ്റിനിർത്താൻ തീരുമാനം. ഫെഫ്ക (FEFKA) ജനറല്‍ സെക്രട്ടറ...
കൊച്ചി: ലൈംഗിക പീഡന പരാതി ഉയർന്ന സാഹചര്യത്തിൽ സംവിധായകൻ രഞ്ജിത്തിനെ സംഘടനകളിൽ നിന്ന് മാറ്റിനിർത്താൻ തീരുമാനം. ഫെഫ്ക (FEFKA) ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച നിർദേശം ഡയറക്ടേഴ്സ് യൂണിയനും റൈറ്റേഴ്സ് യൂണിയനും നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
വിഷയത്തിൽ സ്വീകരിക്കേണ്ട തുടർന്നുള്ള നടപടികൾ തീരുമാനിക്കുന്നതിനായി അടിയന്തര എക്സിക്യൂട്ടീവ് കമ്മിറ്റി ഉടൻ ചേരും. നിലവിൽ ആഭ്യന്തര പരാതി പരിഹാര സെല്ലിന് (ICC) പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ഇക്കാര്യം കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമ മേഖലയിലെ ലൈംഗികാതിക്രമ പരാതികളിൽ കർശന നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് സംഘടനയുടെ ഈ നീക്കം.
Key Words : Sexual Harassment Complaint,, Ranjith, B. Unnikrishnan

COMMENTS