Sexual assault case: Director Ranjith granted bail
കൊച്ചി; പീഡന കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് ജാമ്യം. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നിലവില്‍ എറണാകുളം സബ് ജയിലില്‍ കഴിയുകയാണ് രഞ്ജിത്ത്. അതേസമയം രഞ്ജിത്ത് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ജാമ്യം ലഭിച്ചാന്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
എന്നാല്‍ തന്നോടുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നും നടിയുടെ അഭിനയത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയതാണ് തനിക്കെതിരെയുള്ള പരാതിക്ക് കാരണമെന്നും രഞ്ജിത്ത് വാദിച്ചു.
ചിത്രീകരണം നടക്കുന്ന സിനിമയുടെ സെറ്റിലെ കാരവാനില്‍ വച്ച് രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്ന യുവ നടിയുടെ പരാതിയെ തുടര്‍ന്ന് മാര്‍ച്ച് 31 നാണ് രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
Keywords: Ranjith, Bail, Court, Police, Actress


COMMENTS