ബംഗളൂരു: കർണാടത്തിലെ ചിക്കമംഗളൂരുവില്‍ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയ്‌ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും. ശ്രീനന്ദയെ കാണാതായിട്ട് 60 മണിക്ക...
ബംഗളൂരു: കർണാടത്തിലെ ചിക്കമംഗളൂരുവില്‍ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയ്‌ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും. ശ്രീനന്ദയെ കാണാതായിട്ട് 60 മണിക്കൂർ പിന്നിട്ട് കഴിഞ്ഞു. കുട്ടിയെ കാണാതായ മാണിക്യധാര വെള്ളച്ചാട്ടത്തോട് ചേർന്നുള്ള ചെങ്കുത്തായ മേഖലകളില്‍ ഇറങ്ങിയുള്ള പരിശോധന ഇന്നും തുടരും. കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാമെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. ആ ദിശയിലും അന്വേഷണം നടക്കുന്നുണ്ട്. മകളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയില്‍ ചിക്കമംഗളൂരുവില്‍ തന്നെ തുടരുകയാണ് മാതാപിതാക്കള്‍.
ചൊവ്വാഴ്‌ച വൈകിട്ട് കുടുംബത്തിനൊപ്പം വിനോദസഞ്ചാരത്തിനായി ചിക്കമംഗളൂരുവില്‍ എത്തിയതായിരുന്നു ശ്രീനന്ദ. ബാബാബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നുമാണ് കുട്ടിയെ കാണാതായത്. പൊലീസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന എന്നിവർ ഉള്‍പ്പെടുന്ന 100 അംഗ സ്‌പെഷ്യല്‍ ഫോഴ്‌സാണ് നിലവില്‍ തെരച്ചില്‍ നടത്തുന്നത്. ചെങ്കുത്തായ ഇറക്കങ്ങളിലും കൊക്കകളിലും പരിശോധന നടത്താൻ തെർമല്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്. പരിശോധന നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കുട്ടിയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് തെരച്ചില്‍സംഘം.
Key Words : Search, Sreenanda , Missing, Chikkamagaluru

COMMENTS