Sashi Tharoor MP's gunman and driver attacked
വണ്ടൂര്‍: ശശി തരൂര്‍ എംപിയുടെ വാഹനം തടഞ്ഞ് ഗണ്‍മാനെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്. എംപിയുടെ വാഹനം തടഞ്ഞതായും ഗണ്‍മാനെ കയ്യേറ്റം ചെയ്തതായുമാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് വണ്ടൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.പി അനില്‍കുമാറിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ശശി തരൂരിനു നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
രണ്ടു വാഹനങ്ങളിലായി എത്തിയ ശശി തരൂരിനെയും സംഘത്തെയും തടയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. സംഭവത്തില്‍ കാളികാവ് സ്വദേശി ഉമ്മറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. രണ്ടു വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.
Keywords: Sashi Tharoor, Gunman, Driver, Attack, Case, Police


COMMENTS