ദുബായ്: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) പ്ലെയർ ഓഫ് ദി മന്ത് പുരസ്കാരം. ഐപിഎൽ അരങ്ങേറ്റത്...
ദുബായ്: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) പ്ലെയർ ഓഫ് ദി മന്ത് പുരസ്കാരം. ഐപിഎൽ അരങ്ങേറ്റത്തിന്റെ പതിമൂന്നാം വാർഷിക ദിനത്തിൽ തന്നെ ഈ അംഗീകാരം തേടിയെത്തിയത് സഞ്ജുവിനും ആരാധകർക്കും ഇരട്ടി മധുരമായി. ഇതാദ്യമായാണ് സഞ്ജു സാംസൺ ഐസിസി പുരസ്കാരത്തിന് അർഹനാകുന്നത്.
ട്വന്റി20 ലോകകപ്പിലെയും രാജ്യാന്തര മത്സരങ്ങളിലെയും മിന്നും പ്രകടനമാണ് സഞ്ജുവിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ചുരുക്കപ്പട്ടികയിൽ ഉണ്ടായിരുന്ന സഹതാരം ജസ്പ്രീത് ബുമ്രയെ ഉൾപ്പെടെ മറികടന്നാണ് സഞ്ജുവിന്റെ ഈ ചരിത്രനേട്ടം. ബാറ്റിങ്ങിലെ സ്ഥിരതയും വിക്കറ്റ് കീപ്പിങ്ങിലെ മികവുമാണ് സഞ്ജുവിനെ തുണച്ചത്.
വനിതാ വിഭാഗത്തിൽ ന്യൂസീലൻഡ് ഓൾറൗണ്ടർ മെലി കെർ പുരസ്കാരം സ്വന്തമാക്കി. വിവിധ ഫോർമാറ്റുകളിൽ മെലി കെർ കാഴ്ചവെച്ച തകർപ്പൻ പ്രകടനമാണ് അവരെ പുരസ്കാരത്തിന് അർഹയാക്കിയത്.
Key Words : IPL, Sanju Samson, ICC, Award

COMMENTS