കൊല്ലം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിന് ജാമ്യം അനുവദിച്ചു. ശബരിമലയി...
കൊല്ലം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിന് ജാമ്യം അനുവദിച്ചു. ശബരിമലയിലെ കട്ടിളപ്പാളി നിർമ്മാണം, ദ്വാരപാലക ശില്പങ്ങളുടെ നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട രണ്ട് അഴിമതി കേസുകളിലാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം നൽകിയത്. ഇതോടെ സ്വർണ്ണക്കൊള്ള കേസിലെ മുഴുവൻ പ്രതികളും ജാമ്യത്തിലിറങ്ങി.
നിശ്ചിത സമയത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണസംഘത്തിന് കഴിയാത്തതിനെത്തുടർന്നാണ് കോടതി പ്രതിക്ക് സ്വാഭാവിക ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നാം പ്രതിയും മുൻ എക്സിക്യൂട്ടീവ് ഓഫീസറുമായ വി.എസ്. രാജേന്ദ്രപ്രസാദിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
ശബരിമലയിലെ വിവിധ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഭക്തർ നൽകിയ സ്വർണ്ണത്തിൽ തിരിമറി നടത്തിയെന്നും ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടന്നെന്നുമാണ് വിജിലൻസ് കണ്ടെത്തൽ. ഏറെ വിവാദമായ ഈ കേസിൽ മുഴുവൻ പ്രതികളും ജാമ്യം നേടി പുറത്തിറങ്ങിയത് വലിയ ചർച്ചകൾക്ക് വഴിമാറുകയാണ്.
Key Words : Sabarimala Gold Theft Case, Devaswom Board , KP Shankaradas, Bail

COMMENTS