കൊച്ചി: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ബിജെപി അധികാരത്തിൽ വന്നാൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത...
കൊച്ചി: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ബിജെപി അധികാരത്തിൽ വന്നാൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. കൊച്ചിയിൽ നടന്ന എൻ.ഡി.എ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല അയ്യപ്പന്റെ സ്വർണ്ണം കവർന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഭഗവാന്റെ സ്വത്ത് പോലും മോഷ്ടിക്കപ്പെടുന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്നും, ഭക്തരുടെ വികാരം സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ അഴിമതിയുടെ കാര്യത്തിൽ ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ശബരിമലയിലെ സ്വർണ്ണത്തിന്റെ കാര്യത്തിൽ അഴിമതി നടത്തിയവർ ആരായാലും അവർക്കെതിരെ കർശന നടപടിയുണ്ടാകും.
വിശ്വാസികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് ബിജെപി മുൻഗണന നൽകുന്നത്. സ്വർണ്ണക്കൊള്ളയിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ കേന്ദ്ര ഏജൻസിയുടെ അന്വേഷണം അനിവാര്യമാണ്. ക്ഷേത്ര ഭരണത്തിൽ രാഷ്ട്രീയ ഇടപെടലുകൾ ഒഴിവാക്കുമെന്നും ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല വിഷയത്തിൽ സംസ്ഥാനത്തെ ഇരുമുന്നണികളെയും നിശിതമായി വിമർശിച്ച രാജ്നാഥ് സിങ്, കേരളത്തിൽ മാറ്റത്തിന് സമയമായെന്നും ജനങ്ങളോട് ആഹ്വാനം ചെയ്തു.

COMMENTS