തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നടന്ന കോടികളുടെ ആഭരണ കവർച്ച കൃത്യമായ ആസൂത്രണത്തോടെ നടന്നതെന്ന് പോലീസ്. കേസിൽ നിർണ്ണായകമാകേണ്ട സിസിടിവി ദ...
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നടന്ന കോടികളുടെ ആഭരണ കവർച്ച കൃത്യമായ ആസൂത്രണത്തോടെ നടന്നതെന്ന് പോലീസ്. കേസിൽ നിർണ്ണായകമാകേണ്ട സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ കഴിയില്ലെന്ന് ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായത് അന്വേഷണത്തിന് തിരിച്ചടിയായി. മോഷണം നടന്നുവെന്ന് കരുതുന്ന മാസത്തെ ദൃശ്യങ്ങൾ റിട്രീവ് ചെയ്യാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് വിദഗ്ധർ നൽകുന്ന മറുപടി.
അതേസമയം, അന്വേഷണത്തിന്റെ ഭാഗമായി കൊട്ടാരത്തിലെ ബന്ധുക്കളെ കേന്ദ്രീകരിച്ച് പോലീസ് പരിശോധന ശക്തമാക്കി. കവർച്ച നടന്ന സമയത്ത് കൊട്ടാരത്തിൽ സന്ദർശനം നടത്തിയ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള ബന്ധുക്കളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു വരികയാണ്. ഏകദേശം 20 ഓളം പേരുടെ മൊഴി ഇതിനോടകം രേഖപ്പെടുത്തിക്കഴിഞ്ഞു. ഇവരുടെ മൊബൈൽ ഫോൺ രേഖകൾ (CDR) ഉൾപ്പെടെയുള്ള വിവരങ്ങൾ വിശദമായി പരിശോധിക്കാനാണ് പോലീസിന്റെ നീക്കം.
കൊട്ടാരത്തിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്തെക്കുറിച്ചും വ്യക്തമായ അറിവുള്ളവർക്ക് മാത്രമേ ഇത്രയും കൃത്യമായി മോഷണം നടത്താൻ കഴിയൂ എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ആഭരണങ്ങൾ ഒറ്റത്തവണയായാണോ അതോ പലപ്പോഴായിട്ടാണോ കടത്തിയത് എന്ന കാര്യത്തിലും പോലീസ് വ്യക്തത തേടുന്നുണ്ട്. നിലവിൽ മ്യൂസിയം പോലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Key Words : Robbery, Kowdiar Palace

COMMENTS