തിരുവനന്തപുരം : ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകുന്ന വോട്ടർമാരെ പ്രോത്സാഹിപ്പിക്കുന്നതിനായി വേറിട്ട ഓഫറുമായി സപ്ലൈകോ. ഏപ്രിൽ 9-ന് നടക്കുന്...
തിരുവനന്തപുരം : ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകുന്ന വോട്ടർമാരെ പ്രോത്സാഹിപ്പിക്കുന്നതിനായി വേറിട്ട ഓഫറുമായി സപ്ലൈകോ. ഏപ്രിൽ 9-ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നവർക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടി നൽകുമെന്ന് അധികൃതർ അറിയിച്ചു.
'വോട്ടു ചെയ്യൂ, പുട്ടടിക്കൂ' എന്ന ടാഗ്‌ലൈനോടെയാണ് സപ്ലൈകോ ഈ ക്യാമ്പയിൻ അവതരിപ്പിക്കുന്നത്. വോട്ട് രേഖപ്പെടുത്തിയ ശേഷം ഏപ്രിൽ 10, 11 തീയതികളിൽ സപ്ലൈകോ ഔട്ട്‌ലെറ്റുകൾ സന്ദർശിക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
വോട്ട് ചെയ്തതിന്റെ തെളിവായി വിരലിലെ മഷിയടയാളം പരിശോധിച്ച ശേഷമായിരിക്കും പുട്ടുപൊടി നൽകുക. സപ്ലൈകോയിൽ നിന്ന് 1,000 രൂപയ്ക്ക് മുകളിൽ സബ്‌സിഡിയില്ലാത്ത സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കാണ് ഒരു രൂപയ്ക്ക് ഒരു കിലോ പുട്ടുപൊടി ലഭിക്കുക.
Key Words : Vote, Supplyco

COMMENTS