തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് കനത്തതോടെ വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ് വർധന. 5933 മെഗാ വാട്ടായിരുന്നു കഴിഞ്ഞ ദിവസം വൈകുന്നേരത്തെ വൈദ്യുതി...
തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് കനത്തതോടെ വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ് വർധന. 5933 മെഗാ വാട്ടായിരുന്നു കഴിഞ്ഞ ദിവസം വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത. കഴിഞ്ഞ മാർച്ച് 27ന് ഉണ്ടായിരുന്ന 5836 മെഗാ വാട്ടിന്റെ ഉപഭോഗമാണ് ഇന്നലെ മറികടന്നത്. 112.16 ദശ ലക്ഷം യുണിറ്റ് വൈദ്യുതിയാണ് കേരളം ഇന്നലെ ഉപയോഗിച്ചത്.
വൈദ്യുതി ആവശ്യകത 6000 മെഗാ വാട്ട് മറികടന്നാൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. നിലവിൽ ഔദ്യോഗിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെങ്കിലും വൈകുന്നേരം ആറ് മുതൽ 10 വരെയുള്ള വൈദ്യുതി ഉപഭോഗത്തിൽ നിയന്ത്രണം വരുത്തണമെന്നാണ് കെഎസ്ഇബിയുടെ അഭ്യർഥന. ചൂടുകൂടിയ സാഹചര്യത്തിൽ എസി, ഫാൻ തുടങ്ങിയ വൈദ്യുത ഉപകരണങ്ങൾ കൂടുതലായി ഉപയോഗിക്കുന്നതാണ് ഉപഭോഗം കൂടുന്നതിന് കാരണം.
Key Words : Record, Electricity Consumption

COMMENTS