കൊച്ചി : ലൈംഗികാതിക്രമം ഉണ്ടായ അന്ന് യുവനടി സെറ്റില്‍ നിന്നും പോയശേഷം സംവിധായകന്‍ രഞ്ജിത്ത് ഫോണില്‍ വിളിച്ചിരുന്നുവെന്ന് കേസന്വേഷണത്തിന് മേല...
കൊച്ചി : ലൈംഗികാതിക്രമം ഉണ്ടായ അന്ന് യുവനടി സെറ്റില്‍ നിന്നും പോയശേഷം സംവിധായകന്‍ രഞ്ജിത്ത് ഫോണില്‍ വിളിച്ചിരുന്നുവെന്ന് കേസന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന കൊച്ചി ഡിസിപി അശ്വതി ജിജി.
സെറ്റിലേക്ക് തിരിച്ചു വരാന്‍ ആവശ്യപ്പെട്ട് വിളിച്ചതായിരിക്കാം. പക്ഷെ അതേക്കുറിച്ച് അന്വേഷിക്കുകയാണ്. എന്നാല്‍ ഭീഷണി ഉണ്ടായതായി നടി പറഞ്ഞിട്ടില്ല. പരാതി നല്‍കാന്‍ വൈകിയതില്‍ അസ്വാഭാവികത ഇല്ലെന്നും ഡിസിപി കൂട്ടിച്ചേര്‍ത്തു.
സിനിമാ സെറ്റിലുണ്ടായിരുന്നവരുടെ മൊഴി ഏകദേശം എടുത്തുകൊണ്ടിരിക്കുകയാണ്. സിസിടിവി തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നും വാഹനത്തിന്റെ ഉള്ളില്‍ സിസിടിവി ഇല്ലെന്നും ഡി സി പി പറഞ്ഞു . പ്രതിയുടെ ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഡിസിപി അശ്വതി ജിജി പറഞ്ഞു.
റിമാന്‍ഡിലായ സംവിധായകന്‍ രഞ്ജിത്തിനെ പൊലീസ് വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ പറഞ്ഞു. ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ച ശേഷമാകും കസ്റ്റഡി ആവശ്യം ഉന്നയിക്കുക. അതിജീവിതയായ നടിയുടെ പേര് പരസ്യപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കൊച്ചി കമ്മീഷണര്‍ പറഞ്ഞു.
കാരവാനില്‍ രഞ്ജിത്ത് മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് മനസ്സിലായിട്ടുള്ളത്. വേറെ ആരെങ്കിലും കൂടി ഉണ്ടായിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ നടപടിയെടുക്കും. കേസിൽ നടന്‍ ബോബി കുര്യനെയും അസിസ്റ്റന്റ് ഡയറക്ടര്‍ ശാലിനിയേയും വീണ്ടും ചോദ്യം ചെയ്യും. രഞ്ജിത്തിനെ ഇന്നലെ ചിത്രീകരണം നടന്നിരുന്ന ആസ്പിന്‍ വാളിലും, കുറ്റകൃത്യം നടന്ന കാരവാനിലും എത്തിച്ച് തെളിവെടുത്തിരുന്നു.
Key Words : Director Ranjith, Harassment Allegations, Bobby Kurian, Shalini

COMMENTS