കാരവാനിലെ ലൈംഗികാതിക്രമം: സംവിധായകന്‍ രഞ്ജിത്ത് റിമാന്‍ഡില്‍, സബ് ജയിലിലടച്ചു, തന്നെ തകര്‍ക്കാനുള്ള ശ്രമമമെന്നു മറുപടി, യുവനടിയായതിനാല്‍ പരാതിക്കു പോകില്ലെന്നു കരുതി, കുടുങ്ങി

Notable Malayalam filmmaker and former Kerala State Chalachitra Academy chairman, Ranjith Balakrishnan, has been remanded to 14 days judicial custody






സ്വന്തം ലേഖകന്‍

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ പ്രമുഖ മലയാള ചലച്ചിത്ര സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്തിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു സബ് ജയിലിലേക്കു മാറ്റി. ഭാരതീയ ന്യായ സംഹിതയിലെ 74, 75, 79 വകുപ്പുകളാണ് രഞ്ജിത്തിനു മേല്‍ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ അഞ്ചു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇവ.

മാര്‍ച്ച് 31 ചൊവ്വാഴ്ച വൈകുന്നേരം തൊടുപുഴയില്‍ വച്ചാണ് പ്രത്യേക അന്വേഷണ സംഘം രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. അദ്ദേഹത്തിന്റെ വാഹനം തടഞ്ഞുനിര്‍ത്തിയാണ് പോലീസ് നടപടി സ്വീകരിച്ചത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം കൊച്ചി സിറ്റി പോലീസിന് കൈമാറി.

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമമാണെന്നും രഞ്ജിത്ത് പറഞ്ഞു. വരും ദിവസങ്ങളില്‍ അദ്ദേഹം ജാമ്യാപേക്ഷ നല്‍കും. 

ബുധനാഴ്ച പുലര്‍ച്ചെ കൊച്ചിയിലെ മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി. കോടതി അദ്ദേഹത്തെ 14 ദിവസത്തേക്ക് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

റിമാന്‍ഡിന് പിന്നാലെ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ അദ്ദേഹത്തെ സബ് ജയിലിലേക്ക് മാറ്റാനാണ് സാധ്യത. കരള്‍ മാറ്റിവച്ചിട്ടുള്ള രഞ്ജിത്തിന് രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും കൂടി നില്ക്കുന്നതിനാല്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു.

യുവനടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. രഞ്ജിത്ത് സംവിധാനം ചെയ്തുകൊണ്ടിരിക്കുന്ന പുതിയ ചിത്രത്തിന്റെ സെറ്റിലാണ് സംഭവം. സിനിമാ ചിത്രീകരണത്തിനിടെ രഞ്ജിത്ത് യുവതിയുടെ കാരവനില്‍ കയറിച്ചെന്ന് ആക്രമിച്ചുവെന്നാണ് കേസ്. സിനിമാ സെറ്റിലെ ആഭ്യന്തര പരാതി പരിഹാര സമിതിയെയാണ് നടി ആദ്യം സമീപിച്ചത്. അവിടെ നിന്നു നീതി കിട്ടാതെ വന്നതോടെയാണ് പൊലീസിനെ സമീപിച്ചത്.

ജനുവരി ആദ്യമാണ് സംഭവമുണ്ടായത്. തുടര്‍ന്നു മാനസികമായി തകര്‍ന്ന നടിയെ കൗണ്‍സലിംഗിനു വിധേയയാക്കിയിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊടുത്ത മനോബലമാണ് കേസുമായി മുന്നോട്ടു പോകാന്‍ നടിക്കു സഹായകമായത്. കൊച്ചി സിറ്റി പോലീസ് ഈ ആഴ്ച ആദ്യം തന്നെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച വനിതാ പോലീസ് സ്റ്റേഷനില്‍ വച്ച് നടിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അറസ്റ്റ് നടന്നത്.

അറസ്റ്റുണ്ടാകുമെന്നു ഭയന്ന് രഞ്ജിത്ത് സുഹൃത്തായ നടന്റെ കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കാര്‍ തടഞ്ഞാണ് തൊടുപുഴയില്‍ നിന്ന് അദ്ദേഹത്തെ അറസ്റ്റുചെയ്തത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ രഞ്ജിത്തിനെതിരെ ഉയരുന്ന മൂന്നാമത്തെ പ്രധാന പരാതിയാണിത്. 2009-ല്‍ 'പലേരി മാണിക്യം' സിനിമയുടെ ഓഡിഷനിടെ മോശമായി പെരുമാറി എന്ന ബംഗാളി നടിയുടെ പരാതിയെ തുടര്‍ന്ന് 2024 ഓഗസ്റ്റില്‍ അദ്ദേഹം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചിരുന്നു.

2012-ല്‍ ഒരു യുവാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന കേസിലും അദ്ദേഹം മുന്‍പ് ആരോപണം നേരിട്ടിരുന്നു (ഈ കേസ് കഴിഞ്ഞ വര്‍ഷം കോടതി റദ്ദാക്കിയിരുന്നു). 

പ്രകാശ് വര്‍മ പ്രധാന റോളിലെത്തുന്ന രഞ്ജിത്തിന്റെ പുതിയ ചിത്രത്തില്‍ മമ്മൂട്ടി കാമിയോ റോളില്‍ എത്തുന്നുമുണ്ട്. രഞ്ജിത്തിന്റെ അറസ്‌റ്റോടെ കോടികള്‍ മുടക്കിയ സിനിമയുടെ പ്രവര്‍ത്തനവും അവതാളത്തിലായിരിക്കുകയാണ്.


യുവനടിയായതിനാല്‍ പരാതിക്കു പോകില്ലെന്നു കരുതി, കുടുങ്ങി

ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന് രഞ്ജിത്തിന്റെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. പരാതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷക്കുള്ള നീക്കങ്ങള്‍ക്കിടെയാണ് രഞ്ജിത്തിനെതിരെ പൊലീസിന്റെ നീക്കമുണ്ടായത്. പീഡന പൊലീസില്‍ നിന്നു തന്നെ അറസ്റ്റിനെക്കുറിച്ചുള്ള സൂചന രഞ്ജിത്തിന് ലഭിച്ചിരുന്നു. പക്ഷേ, അദ്ദേഹം പ്രതീക്ഷിച്ചതിലും വേഗത്തില്‍ പൊലീസ് നീങ്ങി. 

അറസ്റ്റ് ഉണ്ടാകുമെന്നു സൂചന കിട്ടിയതോടെ രഞ്ജിത്തിനോട് അഭിഭാഷകര്‍ ഒളിവില്‍ പോകാന്‍ നിര്‍ദേശിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വന്തം വാഹനം ഉപേക്ഷിച്ചു നടനൊപ്പം മറ്റൊരു വാഹനത്തില്‍ രക്ഷപ്പെടാനുള്ള ശ്രമം നടത്തിയത് ഇങ്ങനെയാണ്. രഞ്ജിത്തിനെ നേരത്തേ നിരീക്ഷണത്തിലാക്കിയിരുന്ന പൊലീസ് പിന്നാലെ പാഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.

അതിക്രമം നടന്ന ദിവസം തന്നെ സിനിമാ സെറ്റില്‍ വിവരം പരന്നിരുന്നു. നടി തുടക്കക്കാരിയായതിനാല്‍  പരാതിയുമായി മുന്നോട്ട് പോകില്ലെന്ന് എല്ലാവരും കരുതി. പരാതി കിട്ടിയപ്പോള്‍ പൊലീസ് രഹസ്യമായി അന്വേഷിച്ചു. നടി എന്തെങ്കിലും വൈരാഗ്യം തീര്‍ക്കാന്‍ ശ്രമിക്കുകയാണോ എന്നും പൊലീസ് അന്വേഷിച്ചു. സിനിമയില്‍ നടിയുടെ റോള്‍ ഏതാണ്ട് ഷൂട്ട് ചെയ്തു തീര്‍ന്നിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടതോടെ പൊലീസ് മുന്നോട്ടു പോവുകയായിരുന്നു. തിരഞ്ഞെടുപ്പു കാലമായതിനാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും പൊലീസിനുണ്ടായില്ല.



COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,674,Cinema,1296,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,32,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7481,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17561,Kochi.,2,Latest News,3,lifestyle,315,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2495,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,386,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,936,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1187,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2356,
ltr
item
www.vyganews.com: കാരവാനിലെ ലൈംഗികാതിക്രമം: സംവിധായകന്‍ രഞ്ജിത്ത് റിമാന്‍ഡില്‍, സബ് ജയിലിലടച്ചു, തന്നെ തകര്‍ക്കാനുള്ള ശ്രമമമെന്നു മറുപടി, യുവനടിയായതിനാല്‍ പരാതിക്കു പോകില്ലെന്നു കരുതി, കുടുങ്ങി
കാരവാനിലെ ലൈംഗികാതിക്രമം: സംവിധായകന്‍ രഞ്ജിത്ത് റിമാന്‍ഡില്‍, സബ് ജയിലിലടച്ചു, തന്നെ തകര്‍ക്കാനുള്ള ശ്രമമമെന്നു മറുപടി, യുവനടിയായതിനാല്‍ പരാതിക്കു പോകില്ലെന്നു കരുതി, കുടുങ്ങി
Notable Malayalam filmmaker and former Kerala State Chalachitra Academy chairman, Ranjith Balakrishnan, has been remanded to 14 days judicial custody
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg9dc1bsrsGWuXQXck9fWRmRSDNUw-nBNRZCTT3qg94_XDPxswJMtRwH2OvDyJvSpe1FeCHpk2Lotr06J3IUkeYKAOoCgsWG9tJTuIRsNDVcZtPup5uk9JlmIaWAaQ6KKeZ_vWuoaipvv-xzZJyLlnqxJb6CTdLqRGjj6PU6q2kt92pqmIvaazGqQF-om0/w640-h384/Ranjith5.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg9dc1bsrsGWuXQXck9fWRmRSDNUw-nBNRZCTT3qg94_XDPxswJMtRwH2OvDyJvSpe1FeCHpk2Lotr06J3IUkeYKAOoCgsWG9tJTuIRsNDVcZtPup5uk9JlmIaWAaQ6KKeZ_vWuoaipvv-xzZJyLlnqxJb6CTdLqRGjj6PU6q2kt92pqmIvaazGqQF-om0/s72-w640-c-h384/Ranjith5.jpg
www.vyganews.com
https://www.vyganews.com/2026/04/ranjith-balakrishnan-has-been-remanded.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/04/ranjith-balakrishnan-has-been-remanded.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy