P.V Anvar Mohammed Riyas allegations
കോഴിക്കോട്: വ്യക്തിഹത്യ നടത്തുന്നുയെന്ന മുഹമ്മദ് റിയാസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പി.വി അന്‍വര്‍. റിയാസ് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും താന്‍ വ്യക്തി അധിക്ഷേപം നടത്തിയിട്ടില്ലെന്നും പി.വി അന്‍വര്‍ പറഞ്ഞു. പി വി അന്‍വര്‍ തന്നെയും മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെയും വ്യക്തിഹത്യ ചെയ്‌തെന്നായിരുന്നു റിയാസിന്റെ ആക്ഷേപം.
എന്നാല്‍ താന്‍ അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ തെളിവ് കാണിക്കണമെന്നും തന്നെയാണ് വ്യക്തിഹത്യ നടത്തുന്നതെന്നും അന്‍വര്‍ പറഞ്ഞു. വികസന വിഷയങ്ങളില്‍ ഇതുവരെ റിയാസ് ഉത്തരം നല്‍കിയിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു.
സംസ്ഥാനത്ത് ടൂറിസത്തിന്റെ പേരില്‍ വ്യാപക കൊള്ളയാണ് നടക്കുന്നതെന്നും നവകേരള സദസിന്റെ പേരില്‍ റിയാസ് കരാറുകാരെ ഭീഷണിപ്പെടുത്തി പണം പിരിച്ചതിന് തെളിവുണ്ടെന്നും വേണമെങ്കില്‍ പുറത്തുവിടുമെന്നും അമിതാധികാരം കാണിക്കുന്നതിനാല്‍ മരുമോനിസം എന്ന് ഇനിയും പറയുമെന്നും അന്‍വര്‍ പറഞ്ഞു.
Keywords: Mohammed Riyas, P.V Anvar, Allegation


COMMENTS