Purchasing equipments issue during covid
തിരുവനന്തപും: കോവിഡ് കാലത്ത് മരുന്നും മറ്റ് ഉപകരണങ്ങളും വാങ്ങിയതില്‍ വന്‍ നഷ്ടമെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. എന്‍ 95 മാസ്‌ക്, പിപിഇ കിറ്റ് തുടങ്ങിയവ വാങ്ങിയതിലെ നഷ്ടമാണ് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ ഓഡിറ്റ് റിപ്പോര്‍ട്ടിലുള്ളത്.
എന്‍ 95 മാസ്‌ക് വാങ്ങിയതില്‍ എട്ട് കോടിയുടെയും പിപിഇ കിറ്റ് വാങ്ങിയതില്‍ അഞ്ചു കോടിയുടെയും നഷ്ടം ഉണ്ടായതായാണ് കണ്ടെത്തിയിട്ടുണ്ട്.
ഏതാണ്ട് 50 കോടിയോളം രൂപയുടെ നഷ്ടം കോവിഡ് കാലത്ത് ഉണ്ടായതായാണ് റിപ്പോര്‍ട്ടിലുള്ളത്. സംബന്ധിച്ച് 74 പേജുള്ള ഓഡിറ്റ് റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
അതേസമയം കോവിഡ് കാലത്തും അതിനു ശേഷവും ഇത്തരം ഇടപാടുകള്‍ നടന്നതായി പല തവണ പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നെങ്കിലും കോവിഡ് കാലത്ത് ഇതൊന്നും നോക്കാനാവില്ലെന്നായിരുന്നു അന്നത്തെ ആരോഗ്യമന്ത്രിയുടെയും മറ്റും പ്രതികരണം.
Keywords: Covid, Equipments, Lose, 50 crore



COMMENTS