ന്യൂഡൽഹി: വ്യാപകമായ പ്രതിഷേധത്തെത്തുടർന്ന് വിവാദമായ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (FCRA Bill) ഇന്ന് ലോക്സഭ ചർച്ചയ്ക്കെടുക്കില്ല. സഭ സമ്മ...
ന്യൂഡൽഹി: വ്യാപകമായ പ്രതിഷേധത്തെത്തുടർന്ന് വിവാദമായ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (FCRA Bill) ഇന്ന് ലോക്സഭ ചർച്ചയ്ക്കെടുക്കില്ല. സഭ സമ്മേളിച്ചപ്പോൾ തന്നെ പ്രതിപക്ഷം ബില്ലിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയതോടെയാണ് സർക്കാർ തീരുമാനം മാറ്റിയത്.
ഇന്നത്തെ സഭാ നടപടികളുടെ കാര്യപരിപാടിയിൽ (List of Business) ബിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും, അവസാന നിമിഷം ഇത് ചർച്ച ചെയ്യേണ്ടെന്ന് തീരുമാനിച്ചതായി പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു.
സന്നദ്ധ സംഘടനകൾക്കും വ്യക്തികൾക്കും വിദേശത്തുനിന്ന് ലഭിക്കുന്ന ഫണ്ടിന് മേൽ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ് പുതിയ ഭേദഗതി. എന്നാൽ, ഇത് എൻ.ജി.ഒകളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുമെന്നും ജനാധിപത്യപരമായ വിയോജിപ്പുകളെ അടിച്ചമർത്താൻ സഹായിക്കുമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സഭയ്ക്കകത്തും പുറത്തും ബില്ലിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.
key words : Protests, Lok Sabha, FCRA Bill

COMMENTS