ചെന്നൈ: തമിഴകം വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി നടൻ പ്രകാശ് രാജ്. സിനിമയിലെ പ്രകടനങ്ങൾ കണ്ട് ഒരു നടന് വേണ്ടി ...
ചെന്നൈ: തമിഴകം വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി നടൻ പ്രകാശ് രാജ്. സിനിമയിലെ പ്രകടനങ്ങൾ കണ്ട് ഒരു നടന് വേണ്ടി വിസിലടിക്കാൻ താനും തയ്യാറാണെന്നും എന്നാൽ നാടിന്റെ ഭാവി അത്തരക്കാർക്ക് വിട്ടുനൽകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രീയ പൊതുയോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സിനിമയിൽ മുഖ്യമന്ത്രിയാകുന്നത് പോലെ എളുപ്പമല്ല യഥാർത്ഥ രാഷ്ട്രീയമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാതെ കേവലം സിനിമാ പ്രശസ്തി മാത്രം മുൻനിർത്തി രാഷ്ട്രീയത്തിലേക്ക് വരുന്നത് അംഗീകരിക്കാനാവില്ല. സിനിമയും രാഷ്ട്രീയവും രണ്ടായി തന്നെ കാണണമെന്നും, വൈകാരികമായ ആരാധനയ്ക്കപ്പുറം നാടിന്റെ സുരക്ഷയ്ക്കും വികസനത്തിനും മുൻഗണന നൽകണമെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു.
വിജയിന്റെ രാഷ്ട്രീയ പ്രവേശനം തമിഴ്‌നാട്ടിൽ വലിയ ചർച്ചകൾക്ക് വഴിമാറുന്നതിനിടെയാണ് സഹപ്രവർത്തകൻ കൂടിയായ പ്രകാശ് രാജിന്റെ ഈ കടുത്ത നിലപാട് ശ്രദ്ധേയമാകുന്നത്.
Key Words : Prakash Raj , Vijay, TVK, Tamilnadu Election

COMMENTS