വത്തിക്കാൻ സിറ്റി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുത്ത വിമർശനങ്ങൾക്കും രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കും മറുപടിയുമായി ലിയോ പതിനാലാമൻ മാർ...
വത്തിക്കാൻ സിറ്റി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുത്ത വിമർശനങ്ങൾക്കും രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കും മറുപടിയുമായി ലിയോ പതിനാലാമൻ മാർപാപ്പ രംഗത്ത്. ഇറാൻ വിഷയത്തിൽ വത്തിക്കാൻ സ്വീകരിക്കുന്ന സമാധാന നിലപാടുകൾ സുവിശേഷത്തിൽ അധിഷ്ഠിതമാണെന്നും അതിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ ഒരു രാഷ്ട്രീയക്കാരനല്ലെന്നും സഭയുടെ പ്രബോധനങ്ങൾ പിന്തുടരുക മാത്രമാണ് ചെയ്യുന്നതെന്നും മാർപാപ്പ പറഞ്ഞു. ട്രംപ് ഭരണകൂടത്തിന്റെ നിലപാടുകളെ താൻ ഭയപ്പെടുന്നില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും സമാധാനത്തിനായുള്ള വത്തിക്കാന്റെ ആഹ്വാനങ്ങൾ തുടരുമെന്നും കൂട്ടിച്ചേർത്തു. ആഫ്രിക്കൻ സന്ദർശനത്തിനിടെ വിമാനത്തിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ, ഇറാൻ വിഷയത്തിലുള്ള മാർപാപ്പയുടെ ഇടപെടലുകളെ വിമർശിച്ച ട്രംപ്, മാർപാപ്പയെ "ദുർബലൻ" എന്ന് വിശേഷിപ്പിക്കുകയും വിദേശനയങ്ങളിൽ ഇടപെടരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ സിവിൽ കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന ട്രംപിന്റെ ഭീഷണി അസ്വീകാര്യമാണെന്ന നിലപാടിൽ മാർപാപ്പ ഉറച്ചുനിൽക്കുകയാണ്. 2025 മേയിൽ ചുമതലയേറ്റ അമേരിക്കൻ വംശജനായ ആദ്യ മാർപാപ്പയാണ് ലിയോ പതിനാലാമൻ.
Key Words : Pope Leo XIV, Donald Trump

COMMENTS