Perambra election controversy
പേരാമ്പ്ര: പ്രചാരണ വാഹനത്തിലെ വിവാദ അനൗണ്‍സ്‌മെന്റുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.പി രാമകൃഷ്ണന് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വരണാധികാരികൂടിയായ ഡെപ്യൂട്ടി കളക്ടറാണ് നോട്ടീസ് നല്‍കിയത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പരാതിയിലാണ് നടപടി.
എല്‍.ഡി.എഫ് പ്രാചരണത്തിനിടെ `ഖൗമിലെ കുട്ടിയെ (സമുദായത്തിലെ കുട്ടിയെ) വിജയിപ്പിക്കണമെന്ന് ലീഗുകാര്‍ വീടുകള്‍ കയറി പറയുന്നു' എന്ന് അനൗണ്‍സ് ചെയ്തതാണ് വിവാദമായത്.
ഇത് വോട്ടര്‍മാര്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്തുമെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന് വിരുദ്ധമാണെന്നും വടകരയിലെ കാഫിര്‍ വിവാദത്തിന് സമാനമാണെന്നും കാട്ടിയാണ് യു.ഡി.എഫ് പരാതി നല്‍കിയത്.
അതേസമയം ഇത് തന്റെ അറിവോടെ അല്ലെന്നും ഇടതു മുന്നണിക്ക് വോട്ട് പിടിക്കാന്‍ ഇത്തരമൊരു രീതിയുടെ ആവശ്യമില്ലെന്നും തെറ്റുപറ്റിയെങ്കില്‍ തിരുത്തുമെന്നുമാണ് ഇടതു സ്ഥാനാര്‍ത്ഥി ടി.പി രാമകൃഷ്ണന്റെ ഈ വിഷയത്തിലെ പ്രതികരണം.
Keywords: Perambra election controversy, T.P Ramakrishnan, UDF, LDF



COMMENTS