അമ്പലപ്പുഴ: രാഷ്ട്രീയ ലാഭത്തിന് വേണ്ടി അവസരവാദ നിലപാട് സ്വീകരിക്കുന്നവർ ചരിത്രത്തിന്റെ ചളിക്കുണ്ടിലേക്ക് വീണുപോകുമെന്ന് മുഖ്യമന്ത്രി പിണറായി...
അമ്പലപ്പുഴ: രാഷ്ട്രീയ ലാഭത്തിന് വേണ്ടി അവസരവാദ നിലപാട് സ്വീകരിക്കുന്നവർ ചരിത്രത്തിന്റെ ചളിക്കുണ്ടിലേക്ക് വീണുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമ്പലപ്പുഴ മണ്ഡലത്തിലെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുന്ന മുൻ മന്ത്രി ജി. സുധാകരന്റെ പേരെടുത്തു പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ രൂക്ഷമായ കടന്നാക്രമണം.
എൽ.ഡി.എഫിനെ പരാജയപ്പെടുത്തുക എന്ന ഏക ലക്ഷ്യത്തോടെ ബി.ജെ.പിയുടെ സഹായം തേടാനാണ് കോൺഗ്രസും അവസരവാദ നിലപാടുള്ള സ്ഥാനാർത്ഥിയും ശ്രമിക്കുന്നത്. ബി.ജെ.പി വോട്ടുകൾ കൂടി വാങ്ങി കൂട്ടാൻ ഇവർ തമ്മിൽ മുൻകൂട്ടി ആലോചിച്ച് ഉറപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. രാഷ്ട്രീയ മര്യാദകൾ ലംഘിച്ചുള്ള ഇത്തരം നീക്കങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുന്നണിയെ തകർക്കാൻ പുറത്തുനിന്നുള്ള ശക്തികൾ ശ്രമിച്ചാലും എൽ.ഡി.എഫിന് യാതൊരുവിധ പോറലും ഏൽക്കില്ലെന്ന് മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. അമ്പലപ്പുഴയിലെ ജനങ്ങൾ വികസന തുടർച്ചയ്ക്കായി എൽ.ഡി.എഫിനൊപ്പം നിൽക്കുമെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
Key Words : CM Pinarayi Vijayan, G. Sudhakaran

COMMENTS