ഇറാന്റെ ആക്രമണത്തില്‍ തകര്‍ന്ന അമേരിക്കന്‍ വിമാനങ്ങള്‍ എന്‍ പ്രഭാകരന്‍ ദുബായ് : ഇറാനെതിരേ നടത്തിയ 'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി' എന്ന...
![]() | |
| ഇറാന്റെ ആക്രമണത്തില്‍ തകര്‍ന്ന അമേരിക്കന്‍ വിമാനങ്ങള്‍ |
ദുബായ് : ഇറാനെതിരേ നടത്തിയ 'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി' എന്ന സൈനിക നടപടിയില്‍ അമേരിക്കന്‍ സൈന്യത്തിന് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൗതികവും സാമ്പത്തികവുമായ ആഘാതമാണ് ഉണ്ടായതെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുഎസ് ഉദ്യോഗസ്ഥരെയും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെയും ഉദ്ധരിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം, നാശനഷ്ടങ്ങളുടെ വ്യാപ്തി ആദ്യം കരുതിയതിലും വളരെ കൂടുതലാണ്.
മിഡില്‍ ഈസ്റ്റിലെ ഏഴ് രാജ്യങ്ങളിലായി (ഖത്തര്‍, സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റൈന്‍, യുഎഇ, ജോര്‍ദാന്‍, ഇറാഖ്) വ്യാപിച്ചുകിടക്കുന്ന കുറഞ്ഞത് 17 യുഎസ് സൈനിക കേന്ദ്രങ്ങളെയാണ് ഇറാന്റെ ആക്രമണം ബാധിച്ചത്.
ഖത്തറിലെ അല്‍ ഉദൈദ്, ഇറാഖിലെ അല്‍ അസദ് തുടങ്ങിയ താവളങ്ങളിലെ റണ്‍വേകള്‍, വിമാന ഹാംഗറുകള്‍, കമാന്‍ഡ് ആസ്ഥാനങ്ങള്‍ എന്നിവയ്ക്ക് കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചു.
'തകര്‍ക്കാനാവില്ല' എന്ന് വിശ്വസിച്ചിരുന്ന യുഎസിന്റെ അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഇറാന്റെ ആക്രമണത്തില്‍ തകര്‍ന്നു. താഡ് മിസൈല്‍ പ്രതിരോധത്തിന് ഉപയോഗിക്കുന്ന കുറഞ്ഞത് 12 റഡാര്‍ സംവിധാനങ്ങളും, പേട്രിയറ്റ് മിസൈല്‍ ഘടകങ്ങളും സാറ്റലൈറ്റ് വിനിമയ കേന്ദ്രങ്ങളും തകര്‍ക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.
12 എം ക്യു 9 റീപ്പര്‍ ഡ്രോണുകള്‍ തകര്‍ക്കപ്പെട്ടു. ഇറാന്റെ പഴയ ഒരു എ5 യുദ്ധവിമാനം പോലും യുഎസിന്റെ പ്രതിരോധവലയം ഭേദിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
തുടക്കത്തില്‍ കണക്കുകള്‍ രഹസ്യമാക്കി വെച്ചെങ്കിലും, പുതിയ വിവരങ്ങള്‍ പ്രകാരം യുഎസ് സൈന്യത്തിന് കനത്ത ആള്‍നാശം സംഭവിച്ചിട്ടുണ്ട്. 15 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു. 538 സൈനികര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനങ്ങളുടെ ആഘാതം മൂലം പലര്‍ക്കും തലച്ചോറിന് ക്ഷതങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഈ യുദ്ധത്തില്‍ ഇറാനില്‍ 3,300-ലധികം ആളുകളും ഇസ്രായേലിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലുമായി നൂറുകണക്കിന് ആളുകളും കൊല്ലപ്പെട്ടതായാണ് വിവരം.
കുവൈറ്റില്‍ ഇറാനിയന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരായ ക്യാപ്റ്റന്‍ കോഡി ഖോര്‍ക്ക്, സര്‍ജന്റ് ഫസ്റ്റ് ക്ലാസ് നോഹ ടൈറ്റ്ജന്‍സ്, സര്‍ജന്റ് ഫസ്റ്റ് ക്ലാസ് നിക്കോള്‍ അമോര്‍, സര്‍ജന്റ് ഡെക്ലാന്‍ കോഡി
തകര്‍ന്ന താവളങ്ങള്‍ വീണ്ടെടുക്കാനും ഉപകരണങ്ങള്‍ മാറ്റിവയ്ക്കാനും ഏകദേശം 5 ബില്യണ്‍ ഡോളര്‍ (41,000 കോടി രൂപ) പ്രാഥമികമായി ആവശ്യമാണ്. യുദ്ധത്തിന്റെ ആദ്യ ആറ് ദിവസത്തിനുള്ളില്‍ മാത്രം 11.3 ബില്യണ്‍ ഡോളറിന്റെ വെടിക്കോപ്പുകള്‍ യുഎസ് ഉപയോഗിച്ചു.
പ്രതിരോധ ബജറ്റിലെ റെക്കോര്‍ഡ് വര്‍ദ്ധനവിന് പുറമെ, ഉപയോഗിച്ചു തീര്‍ത്ത മിസൈല്‍ ശേഖരം പുനഃസ്ഥാപിക്കാന്‍ 200 ബില്യണ്‍ ഡോളര്‍ അധികമായി പെന്റഗണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ പുനര്‍നിര്‍മിച്ച് മിസൈല്‍ ശേഖരം പഴയപടി ആക്കാന്‍ വര്‍ഷങ്ങളെടുക്കും.
2026 ഫെബ്രുവരിയില്‍ ഇറാന്റെ പരമോന്നത നേതാവിന്റെ മരണത്തിന് കാരണമായ യുഎസ്-ഇസ്രായേല്‍ നീക്കത്തെത്തുടര്‍ന്നാണ് ഈ യുദ്ധം ആരംഭിച്ചത്. പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ ഏപ്രില്‍ 8-ന് രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഹോര്‍മുസ് കടലിടുക്കിലെ ഇറാന്‍ ഉപരോധം തുടരുന്നത് ലോകത്തെ ആശങ്കയിലാഴ്ത്തുന്നു. വിവരങ്ങള്‍ സുതാര്യമല്ലെന്നാരോപിച്ച് വാഷിംഗ്ടണില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ പ്രതിഷേധത്തിലാണ്. ഇറാന്റെ മിസൈല്‍-ഡ്രോണ്‍ പ്രഹരശേഷിക്ക് മുന്നില്‍ യുഎസ് താവളങ്ങളുടെ സുരക്ഷയെക്കുറിച്ച് ഇപ്പോള്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകളാണ് നടക്കുന്നത്.
ഏറ്റവും വില കുറഞ്ഞ ഡ്രോണുകളെ പ്രധാനമായും ആശ്രയിച്ച് അമേരിക്കയുടെ കോടിക്കണക്കിനു രൂപയുടെ മിസൈല്‍ ശേഖരം കത്തിച്ചു തീര്‍ത്ത ഇറാന്റെ ബുദ്ധിക്കു മുന്നില്‍ അമേരിക്ക പെട്ടു നില്ക്കുന്ന കാഴ്ചയാണ് കാണുന്നത്. അമേരിക്കയെ യുദ്ധത്തിലേക്കു വലിച്ചിട്ട ഇസ്രായേലാകട്ടെ, യുദ്ധം തുടര്‍ന്ന് ഇറാന്റെ സൈനിക ശേഷി എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കണമെന്ന ആവശ്യത്തിലാണ്. ഇസ്രായേലിന്റെ സമ്മര്‍ദ്ദത്തിന് ഇനിയും ട്രംപ് തലവയ്ക്കുമോ എന്നാണ് ലോകം നോക്കുന്നത്.Summary: Recent reports following the "Operation Epic Fury" conflict—which began on February 28, 2026, and ended in a ceasefire in April—indicate that the US military has suffered its most significant physical and financial impact in history. According to data emerging from US officials and intelligence reports, the scale of destruction is far greater than initially estimated.
The Iranian strikes affected at least 17 US military facilities spread across seven countries in the Middle East (Qatar, Saudi Arabia, Kuwait, Bahrain, UAE, Jordan, and Iraq).
Infrastructure: Major bases such as Al Udeid in Qatar and Al Asad in Iraq saw heavy damage to runways, aircraft hangars, and command headquarters.
Defense Systems: Sophisticated US missile defense systems, previously considered "impenetrable," were neutralized. This includes at least 12 radar systems used for THAAD (AN/TPY-2), components of the Patriot missile system, and satellite communication hubs.
Air Force Losses: More than a dozen MQ-9 Reaper drones were destroyed. Reports even suggest that an aging Iranian F-5 fighter jet managed to breach the US defense perimeter.





COMMENTS