കൊച്ചി : ഹെൽമെറ്റില്ലാതെ വണ്ടിയോടിച്ച് 500 രൂപ പിഴ ലഭിച്ചവർക്ക് ഇനി പകുതിപൈസ നൽകി രക്ഷപ്പെടാം. പഴയ ട്രാഫിക് നിയമലംഘനങ്ങളിലെ പിഴ തീർപ്പാക്കാൻ...
കൊച്ചി : ഹെൽമെറ്റില്ലാതെ വണ്ടിയോടിച്ച് 500 രൂപ പിഴ ലഭിച്ചവർക്ക് ഇനി പകുതിപൈസ നൽകി രക്ഷപ്പെടാം. പഴയ ട്രാഫിക് നിയമലംഘനങ്ങളിലെ പിഴ തീർപ്പാക്കാൻ ഓഫറുമായി മോട്ടോർ വാഹനവകുപ്പിന്റെ ആംനസ്റ്റി സ്‌കീം 2026.
ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിക്കുന്നതടക്കമുള്ള ട്രാഫിക് നിയമലംഘനങ്ങളിൽ പകുതി പിഴത്തുക നൽകിയാൽ മതിയാകും. വലിയ തുക പിഴയടക്കാൻ സാധിക്കാതിരുന്നവർക്കും സാങ്കേതിക കാരണങ്ങളിൽ കുരുങ്ങിയവർക്കും നിലവിലെ ഇളവ് ആശ്വാസമാകും.
ഈ മാസം 30 വരെയാണ് ഓഫർ ലഭ്യമാകുന്നത്. എറണാകുളം ജില്ലയിൽ ഏപ്രിൽ 27 മുതൽ 30 വരെ കലക്ട്രേറ്റിലെ എൻഫോഴ്‌സ്‌മെന്റ് ആർടിഒ ഓഫീസിലാണ് അദാലത്ത് സൗകര്യം ഒരുക്കിയിരിക്കുന്നത്. രാവിലെ 10 : 30 മുതൽ വൈകീട്ട് 5 വരെയാണ് അദാലത്ത് സമയം.
2024 ഡിസംബർ 31 വരെ പൊലീസോ മോട്ടോർ വാഹന വകുപ്പോ ചുമത്തിയ പിഴകൾക്കാണ് ഇളവ്. വിർച്വൽ കോടതിയിലേക്ക് കൈമാറിയ ശേഷം സമയപരിമിധിക്കുള്ളിൽ അടച്ചുതീർക്കാനാവാത്ത ചെല്ലാനുകളാണ് പകുതിതുകക്ക് തീർപ്പാക്കുക. എന്നാൽ കോടതി നേരിട്ട് കൈകാര്യം ചെയ്യുന്ന കേസുകളിൽ ഓഫ്ഫർ ബാധകമായിരിക്കില്ല.
Key Words : Old Fines, Motor Vehicles Department , Amnesty scheme

COMMENTS