No power cuts in Kerala: Minister K.Krishnan kutty
പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ് ഇല്ലെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. വൈദ്യുതിയുടെ അമിത ഉപയാഗം കാരണമാണ് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നതെന്നും മന്ത്രി പറഞ്ഞു.
ഓവര്‍ ലോഡ് ആകുമ്പോള്‍ ഡ്രിപ്പ് ആകുന്ന സാഹചര്യമാണ് ഉള്ളതെന്നും അതിനാല്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗം കുറയ്ക്കുകയാണെങ്കില്‍ പ്രശ്‌നം പരിഹരിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.
വൈകുന്നേരത്തെ പീക്ക് സമയത്ത് വൈദ്യുതി അമിതമായി ആവശ്യമുള്ള ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്നും എല്ലാവരും സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Keywords: Power cut, Kerala, Minissster


COMMENTS