മുണ്ടത്തിക്കോട്: തൃശൂർ മുണ്ടത്തിക്കോട്ട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരിച്ച ഒരാളുടെ തല കണ്ടെടുത്തു. ദുരന്തം നടന്ന സ്ഥല...
മുണ്ടത്തിക്കോട്: തൃശൂർ മുണ്ടത്തിക്കോട്ട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരിച്ച ഒരാളുടെ തല കണ്ടെടുത്തു. ദുരന്തം നടന്ന സ്ഥലത്തുനിന്നും ഏകദേശം 300 മീറ്ററോളം അകലെയുള്ള കുളക്കരയിൽ നിന്നാണ് ശരീരഭാഗം കണ്ടെത്തിയത്. പൂർണ്ണമായും കരിഞ്ഞ നിലയിലായതിനാൽ ഡിഎൻഎ പരിശോധനയിലൂടെ മാത്രമേ ആരുടേതാണെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ.
അപകടം നടന്ന് മൂന്നാം ദിവസമായ വ്യാഴാഴ്ച നടത്തിയ വിശദമായ തിരച്ചിലിലാണ് മൃതദേഹാവശിഷ്ടം ലഭിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ മൃതദേഹങ്ങൾ ചിതറിത്തെറിച്ചതിനാൽ ഡ്രോണുകളും കഡാവർ നായ്ക്കളും ഉപയോഗിച്ചാണ് പാടശേഖരങ്ങളിലും പരിസരപ്രദേശങ്ങളിലും പോലീസ് പരിശോധന നടത്തുന്നത്. ഇതുവരെ 32 ഓളം ശരീരഭാഗങ്ങൾ വിവിധ സ്ഥലങ്ങളിൽ നിന്നായി കണ്ടെടുത്തിട്ടുണ്ട്.
സ്ഫോടന സമയത്ത് 34 തൊഴിലാളികളാണ് സ്ഥലത്തുണ്ടായിരുന്നത്. ഇതിൽ 14 പേർ മരിച്ചതായാണ് പ്രാഥമിക കണക്കുകൾ. കാണാതായവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Key Words : Mundathikode Fireworks Tragedy

COMMENTS