Malayalam superstar Mammootty, accompanied by his wife Sulfath, cast his vote today, April 9, 2026, for the Kerala Legislative Assembly elections
കൊച്ചി: ചലച്ചിത്ര താരം മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും കൊച്ചിയില്‍ വോട്ട് രേഖപ്പെടുത്തി.തൃക്കാക്കര മണ്ഡലത്തിലെ വോട്ടറായ മമ്മൂട്ടി രാവിലെ തന്നെ പോളിംഗ് സ്റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്തി.
പൊന്നുരുന്നിയിലെ ക്രിസ്റ്റ് കിംഗ് കോണ്‍വെന്റ് സ്‌കൂളിലെ ബൂത്തിലാണ് ഇരുവരും വോട്ട് ചെയ്തത്. തവിട്ടുനിറത്തിലുള്ള ലോംഗ് സ്ലീവ് ഷര്‍ട്ടും കറുത്ത കൂളിംഗ് ഗ്ലാസും ധരിച്ച് സ്‌റ്റൈലിഷ് ലുക്കിലായിരുന്നു താരം എത്തിയത്.
മമ്മൂട്ടിക്കും സുല്‍ഫത്തിനും പിന്നാലെ മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനും ഇതേ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകാനും എല്ലാവരും വോട്ട് രേഖപ്പെടുത്താനും ജനങ്ങളോട് മമ്മൂട്ടി അഭ്യര്‍ത്ഥിച്ചു.
തൃക്കാക്കരയില്‍ രാവിലെ 11:15 വരെ ഏകദേശം 37.18% പോളിംഗ് നടന്നു.
Summary: Malayalam superstar Mammootty, accompanied by his wife Sulfath, cast his vote today, April 9, 2026, for the Kerala Legislative Assembly elections. The actor, who is a registered voter in the Thrikkakara constituency, arrived at his designated polling station early in the day to exercise his franchise.


COMMENTS