അമേരിക്കയില്‍ നിന്നു നാട്ടിലെത്തിയ കോട്ടയം സ്വദേശികളായ സഹോദരിമാര്‍ കന്യാകുമാരിയില്‍ കടലില്‍ മരിച്ച നിലയില്‍

Malayali Sisters Found Dead in Kanyakumari Sea


കന്യാകുമാരി: അമേരിക്കയില്‍ നിന്നു നാട്ടിലെത്തിയ കോട്ടയം കിടങ്ങൂര്‍ സ്വദേസികളും സഹോദരിമാരുമായ ആന്‍ ഫിലിപ്പ് (35), മീര ഫിലിപ്പ് (32) എന്നിവരെ കന്യാകുമാരിയില്‍ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.  കോട്ടയം കിടങ്ങൂര്‍ സൗത്ത് ചന്തക്കവല എടാട്ട് വീട്ടില്‍ ഫിലിപ്പിന്റെയും മേരിക്കുട്ടിയുടെയും മക്കളാണ്.

ആനും മീരയും അടുത്തിടെയാണ് അമേരിക്കയില്‍ നിന്ന് നാട്ടിലെത്തിയത്. ഏപ്രില്‍ 26-ന് വൈകുന്നേരമാണ് ഇവര്‍ കന്യാകുമാരിയിലെത്തി സണ്‍സെറ്റ് പോയിന്റിന് സമീപമുള്ള സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്തത്. രമേശ്വരം, മധുര തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഏപ്രില്‍ 26-ന് വൈകിട്ടാണ് ഇവര്‍ കന്യാകുമാരിയിലെത്തി ഹോട്ടലില്‍ മുറിയെടുത്തത്.

ഏപ്രില്‍ 27-ന് രാവിലെ ഹോട്ടലില്‍ നിന്ന് പുറത്തുപോയ ഇവര്‍ പിന്നീട് തിരിച്ചെത്തിയില്ല. ഇവരുടെ ബാഗുകളും മറ്റു രേഖകളും ഹോട്ടല്‍ മുറിയില്‍ തന്നെയുണ്ടായിരുന്നു. രണ്ട് ദിവസം കഴിഞ്ഞിട്ടും ഇവര്‍ മടങ്ങിവരാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഇന്നു രാവിലെ കന്യാകുമാരി വാവതുറൈ ഭാഗത്തെ കടലില്‍ രണ്ട് മൃതദേഹങ്ങള്‍ പൊങ്ങിക്കിടക്കുന്നത് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് പൊലീസെത്തി മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിക്കുകയും ഹോട്ടല്‍ മുറിയിലെ തിരിച്ചറിയല്‍ രേഖകള്‍ വച്ച് ഇവരെ തിരിച്ചറിയുകയും ചെയ്തു.

മരണകാരണം സംബന്ധിച്ച് നിലവില്‍ ദുരൂഹത തുടരുകയാണ്. അപകടമരണമാണോ അതോ ആത്മഹത്യയാണോ എന്ന കാര്യത്തില്‍ പൊലീസ് വ്യക്തത വരുത്തിയിട്ടില്ല. പ്രാഥമിക നിഗമനത്തില്‍ കടല്‍ കാണുന്നതിനിടെ തിരയില്‍പ്പെട്ടതാകാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.

മൃതദേഹങ്ങള്‍ നാഗര്‍കോവില്‍ ആശാരിപ്പള്ളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണസമയത്തെക്കുറിച്ചും മരണകാരണത്തെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ.

കന്യാകുമാരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇവരുടെ മൊബൈല്‍ ഫോണ്‍ രേഖകളും ഹോട്ടലിലെയും പരിസരത്തെയും സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. ബന്ധുക്കള്‍ കന്യാകുമാരിയിലേക്ക് തിരിച്ചിട്ടുണ്ട്.

വിദേശത്തുനിന്ന് അവധിക്ക് നാട്ടിലെത്തിയ സഹോദരിമാര്‍ക്കുണ്ടായ ഈ ദാരുണാന്ത്യം കിടങ്ങൂര്‍ ഗ്രാമത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.

Summary: The bodies of two sisters from Kottayam, who had gone missing in Kanyakumari, were recovered from the sea. The deceased have been identified as Ann Philip (35) and her younger sister Meera Philip (32), residents of Kidangoor, Kottayam, who had recently returned home from the United States.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,703,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7639,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18009,Kochi.,2,Latest News,3,lifestyle,326,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2522,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,400,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,988,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1195,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2459,
ltr
item
www.vyganews.com: അമേരിക്കയില്‍ നിന്നു നാട്ടിലെത്തിയ കോട്ടയം സ്വദേശികളായ സഹോദരിമാര്‍ കന്യാകുമാരിയില്‍ കടലില്‍ മരിച്ച നിലയില്‍
അമേരിക്കയില്‍ നിന്നു നാട്ടിലെത്തിയ കോട്ടയം സ്വദേശികളായ സഹോദരിമാര്‍ കന്യാകുമാരിയില്‍ കടലില്‍ മരിച്ച നിലയില്‍
Malayali Sisters Found Dead in Kanyakumari Sea
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh9abP5906qd5aEn2IYontGM0s6yxyJ_TyacVHdNk8B-JqLTs0PYgWkHs54E2JDnHP7IxbX38vCaJLwXyo_vKUQ2fepAj9cHY5h9G06xpaM1s3YXADJ_udS9eoQ8U78PSzQfl_kOz2zsQT3Jf96jG9tc8cAGY1BCq9Ba_rNyz8GNAjIhtkyap-KSvGBtLo/w640-h384/Sisters%20Kanyakumari%20death.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh9abP5906qd5aEn2IYontGM0s6yxyJ_TyacVHdNk8B-JqLTs0PYgWkHs54E2JDnHP7IxbX38vCaJLwXyo_vKUQ2fepAj9cHY5h9G06xpaM1s3YXADJ_udS9eoQ8U78PSzQfl_kOz2zsQT3Jf96jG9tc8cAGY1BCq9Ba_rNyz8GNAjIhtkyap-KSvGBtLo/s72-w640-c-h384/Sisters%20Kanyakumari%20death.jpg
www.vyganews.com
https://www.vyganews.com/2026/04/malayali-sisters-found-dead-in.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/04/malayali-sisters-found-dead-in.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy