Maharashtra minister gets one month jail in
മുംബൈ: ദേശീയ ഹൈവേ ഉദ്യോഗസ്ഥന്റെ ദേഹത്ത് ചെളി എറിഞ്ഞ കേസില്‍ മഹാരാഷ്ട്ര മന്ത്രിക്ക് തടവു ശിക്ഷ. നിയമസഭാംഗങ്ങള്‍ നിയമം കയ്യിലെടുക്കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി മന്ത്രി നിതേഷ് റാണെയ്ക്കാണ് സിന്ധുദുര്‍ഗ് കോടതി ഒരു മാസം തടവ് ശിക്ഷ വിധിച്ചത്.
മന്ത്രിയുടെ നടപടിയെ അധികാര ദുര്‍വിനിയോഗമെന്നാണ് കോടതി വിശേഷിപ്പിച്ചത്. 2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുംബൈ - ഗോവ ഹൈവേയുടെ മോശം സ്ഥിതിയില്‍ പ്രതിഷേധിച്ചു നടന്ന സമരത്തിനിടെ എന്‍ജിനീയര്‍ പ്രകാശ് ഷെഡേക്കറുടെ ദേഹത്തേക്ക് നിതീഷ് റാണ ചെളി വാരിയെറിയുകയായിരുന്നു.
Keywords: Maharashtra minister, Jail, One month


COMMENTS