viral girl marriage investigation
കൊച്ചി: കുംഭമേളയിലൂടെ താരമായ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി മധ്യപ്രദേശ് പൊലീസ് കേരളത്തില്‍. ഒരു സി.ഐയും ഒരു എസ്.ഐയും ഉള്‍പ്പടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരാണ് ഇതുമായി ബന്ധപ്പെട്ട് തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തിയത്.
കേരളത്തില്‍ വന്ന് വിവാഹം നടത്തിയ പെണ്‍കുട്ടിക്ക് ജനന സര്‍ട്ടിഫിക്കറ്റില്‍ പ്രായം 16 ആണ്. എന്നാല്‍ ആധാര്‍ കാര്‍ഡില്‍ 18 വയസ് പൂര്‍ത്തിയായി എന്ന് കാണിച്ചാണ് മാര്‍ച്ച് 11 ന് വിവാഹം നടത്തിയത്.
തിരുവനന്തപുരം പൂവാറിലെ ക്ഷേത്രത്തില്‍ വച്ചാണ് പെണ്‍കുട്ടിയുടെയും ഫര്‍മാന്‍ ഖാന്റെയും വിവാഹം സി.പി.എം നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്നത്. അതേസമയം ഫര്‍മാന്‍ ഖാനെ മെയ് 20 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവുമുണ്ട്.
Keywords: Madhya Pradesh Police, Viral girl, Marriage, Investigation


COMMENTS