തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ഉഗ്ര സ്ഫോടനം: മരണം 13

തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തില്‍ ഇടതുപക്ഷം ഇല്ലാതാകും, കേരളം ഭരിക്കുന്നത് മോഡി ഭക്തര്‍ : രാഹുല്‍

Left Wing Will Vanish from Kerala After Elections; State Governed by 'Modi Devotees': Rahul Gandhi


ആലപ്പുഴ : ആലപ്പുഴയില്‍ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ കേരളത്തിലെ ഇടത് ഭരണത്തിനെതിരെയും ബിജെപിക്കെതിരെയും കടുത്ത ആരോപണങ്ങളുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി. തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ കേരളത്തില്‍ ഇടതുപക്ഷം അപ്രസക്തമാകുമെന്നും, സിപിഎം ഇന്ന് നയിക്കപ്പെടുന്നത് വര്‍ഗീയതയുടെ അദൃശ്യ കരങ്ങളാലാണെന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്ര ഏജന്‍സികള്‍ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുമ്പോള്‍ കേരള മുഖ്യമന്ത്രിയെയും കുടുംബത്തെയും മാത്രം തൊടുന്നില്ലെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. 'ആര്‍എസ്എസിനെ എതിര്‍ക്കുന്നതിന്റെ പേരില്‍ എന്റെ പേരില്‍ 38 കേസുകളുണ്ട്. എന്നാല്‍ ബിജെപിയെയും മോദിയെയും സഹായിക്കുന്ന കേരള മുഖ്യമന്ത്രിയെ അവര്‍ ആക്രമിക്കുന്നില്ല.'

മോദി മന്ത്രിസഭയിലെ പ്രമുഖര്‍ക്ക് എപ്സ്റ്റീന്‍ ഫയലുകളുമായി ബന്ധമുണ്ടെന്നും, ഡൊണാള്‍ഡ് ട്രംപ് പറയുന്നത് നടപ്പിലാക്കാനാണ് മോദി ശ്രമിക്കുന്നതെന്നും അന്താരാഷ്ട്ര വിഷയങ്ങളെ സൂചിപ്പിച്ച് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. അയ്യപ്പന്റെ സ്വര്‍ണം പോലും കവര്‍ന്നവരാണ് കേരളം ഭരിക്കുന്നതെന്നും പ്രധാനമന്ത്രി കേരളത്തില്‍ വന്നിട്ടും ഇതിനെക്കുറിച്ചൊന്നും മിണ്ടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ഇടതുപക്ഷം ബിജെപിക്ക് ഒരു വെല്ലുവിളിയല്ലെന്ന് മോദിക്ക് കൃത്യമായി അറിയാം. അതുകൊണ്ടാണ് മുഖ്യമന്ത്രിയെ സഹായിക്കുന്ന നിലപാട് കേന്ദ്രം സ്വീകരിക്കുന്നത്.

ഇടത് പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ചിരുന്ന യഥാര്‍ത്ഥ പ്രവര്‍ത്തകര്‍ ഇന്ന് ചതിക്കപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്ത് ഇന്ന് രണ്ട് വിഭാഗമാണുള്ളത്. ഒന്ന് അവസരവാദികള്‍, മറ്റൊന്ന് ബിജെപിയുടെ സഹായം തേടാന്‍ പോലും മടിയില്ലാത്തവര്‍.

മുന്‍പ് ഇടതുപക്ഷത്തിന്റെ ഭാഗമായിരുന്ന മുതിര്‍ന്ന നേതാക്കള്‍ ഇന്ന് യുഡിഎഫിനൊപ്പം ചേരുന്നത് എല്‍ഡിഎഫിന് സംഭവിച്ച ഈ അടിസ്ഥാനപരമായ മൂല്യച്യുതി കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളം ഇന്ന് മയക്കുമരുന്നിന്റെ തലസ്ഥാനമായി മാറിയിരിക്കുന്നു. സംസ്ഥാനത്ത് കന്യാസ്ത്രീകളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നു. അക്രമികളുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കര്‍ഷകരും കയര്‍ തൊഴിലാളികളും വലിയ ദുരിതത്തിലാണ്. ജനങ്ങളുമായി ബന്ധമില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ നടപ്പിലാക്കാന്‍ പോകുന്ന ജനക്ഷേമ പദ്ധതികളെക്കുറിച്ചും രാഹുല്‍ ഗാന്ധി സംസാരിച്ചു. യുഡിഎഫ് പ്രകടനപത്രികയില്‍ സ്ത്രീകള്‍ക്കാണ് മുന്‍ഗണന. കേരളത്തിന്റെ നട്ടെല്ല് സ്ത്രീകളാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

നെല്ലിന്റെ താങ്ങുവില 35 രൂപയായി ഉയര്‍ത്തും.

പ്രതിസന്ധിയിലായ റബര്‍, കശുവണ്ടി മേഖലകള്‍ക്കായി പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ നടപ്പിലാക്കും.

Summary: During a UDF election campaign event in Alappuzha, Rahul Gandhi launched a scathing attack on the Left government in Kerala and the BJP. He claimed that the Left would become irrelevant once the election results are out and alleged that the CPI(M) is currently being guided by the "invisible hands of communalism."

Rahul Gandhi pointed out a perceived double standard in how central agencies operate: "There are about 38 cases against me for opposing the RSS. Yet, they do not attack the Kerala Chief Minister or his family, who are actually helping BJP and Modi."

He stated that PM Modi knows the Left is no challenge to the BJP at the national level, which is why the Center maintains a supportive stance toward the Chief Minister.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,685,Cinema,1296,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7531,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17735,Kochi.,2,Latest News,3,lifestyle,323,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2514,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,390,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,961,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1189,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2427,
ltr
item
www.vyganews.com: തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തില്‍ ഇടതുപക്ഷം ഇല്ലാതാകും, കേരളം ഭരിക്കുന്നത് മോഡി ഭക്തര്‍ : രാഹുല്‍
തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തില്‍ ഇടതുപക്ഷം ഇല്ലാതാകും, കേരളം ഭരിക്കുന്നത് മോഡി ഭക്തര്‍ : രാഹുല്‍
Left Wing Will Vanish from Kerala After Elections; State Governed by 'Modi Devotees': Rahul Gandhi
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjZkGy-1qQrv4ak7Dlmi0e_qwkM5VitvqLohY4pTFTsESh7ZUxGIDFbWq7IXfYLWME9Sm9Q3A_fkhdVomOSWCwDQo_-46PsTLO_1etVfqe6U_Tz4YYbMUr8NFpaC0yRMN-GNaraX-vxsd8VB_mNKWZUjG_F6R-tfKNDdAhoYv6vS8BvqF56Ju3dWb9iYOk/s320/Rahul.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjZkGy-1qQrv4ak7Dlmi0e_qwkM5VitvqLohY4pTFTsESh7ZUxGIDFbWq7IXfYLWME9Sm9Q3A_fkhdVomOSWCwDQo_-46PsTLO_1etVfqe6U_Tz4YYbMUr8NFpaC0yRMN-GNaraX-vxsd8VB_mNKWZUjG_F6R-tfKNDdAhoYv6vS8BvqF56Ju3dWb9iYOk/s72-c/Rahul.jpg
www.vyganews.com
https://www.vyganews.com/2026/04/left-wing-will-vanish-from-kerala-after.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/04/left-wing-will-vanish-from-kerala-after.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy