തിരുവനന്തപുരം : എൽഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രകടന പത്രികകൾ നാളെ പ്രകാശനം ചെയ്യും. എൽഡിഎഫ് പ്രകടനപത്രിക കോഴിക്കോട് വച്ചാണ് പ്രകാശനം ചെയ്യു...
തിരുവനന്തപുരം : എൽഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രകടന പത്രികകൾ നാളെ പ്രകാശനം ചെയ്യും. എൽഡിഎഫ് പ്രകടനപത്രിക കോഴിക്കോട് വച്ചാണ് പ്രകാശനം ചെയ്യുക. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പങ്കെടുക്കും. രാവിലെ പത്ത് മണിക്ക് കൊച്ചി അബാദ് പ്ലാസയിൽ വെച്ചായിരിക്കും യുഡിഎഫ് പ്രകടന പത്രിക പ്രകാശനം ചെയ്യുക.
2021ലേതിന് സമാനമായി ജനപ്രിയ പ്രഖ്യാപനങ്ങൾ അടങ്ങുന്നതായിരിക്കും എൽഡിഎഫിൻെറ പ്രകടന പത്രിക. ക്ഷേമ പെൻഷനുകൾ വർദ്ധിപ്പിക്കുമെന്ന വാഗ്ദാനവും ഉണ്ടാകും. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റിയിൽ ഊന്നിയുളളതാകും യുഡിഎഫ് പ്രകടന പത്രിക. ജനപ്രിയ ചേരുവകളുളള പ്രകടന പത്രിക പ്രഖ്യാപിച്ച് പരമാവധി വോട്ടർമാരെ ഒപ്പം നിർത്താനാണ് യുഡിഎഫ് തീരുമാനം.
പത്ത് വർഷത്തെ പ്രോഗ്രസ് കാർഡിനൊപ്പമായിരിക്കും എൽഡിഎഫ് പ്രകടന പത്രിക പുറത്തിറിക്കുക. നവകേരള നിർമിതിക്കായിരിക്കും പ്രകടന പത്രകിയില് ഊന്നൽ നൽകുക. പെൻഷൻ വർധനവ്, പുതിയ പെൻഷൻ പദ്ധതി. കഴിഞ്ഞ കാലങ്ങളിൽ പൂർത്തീകരിച്ച വികസ പദ്ധതികൾ ഉൾപ്പെടെ മുൻനിർത്തിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾ വോട്ട് അഭ്യർഥിക്കുന്നത്.
Key Words : LDF, UDF, Manifestos , Kerala Election


COMMENTS