KSEB announced power restriction
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. പീക്ക് ലോഡ് മാനേജ്‌മെന്റ് എന്ന പേരില്‍ 15 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈദ്യുതി പ്രതിസന്ധി തരണം ചെയ്യാന്‍ ചേര്‍ന്ന കെ.എസ്.ഇ.ബിയുടെ കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ചൂട് ക്രമാതീതമായി ഉയര്‍ന്നതോടെ സംസ്ഥാനത്ത് വൈദ്യുതിയുടെ ഉപയോഗം ക്രമാതീതമായി ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നു. എന്നാലിപ്പോള്‍ വൈദ്യുതിയുടെ ഉപഭോഗം കൂടുന്നത് ലോഡ് ഷെഡിങ്ങിലൂടെ പരിഹരിക്കാനാണ് കെ.എസ്.ഇ.ബി ശ്രമിക്കുന്നത്.
Keywords: KSEB, Power restriction, Kerala


COMMENTS