തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ സംസ്ഥാനത്ത് ആവേശകരമായ പോളിംഗ്. രാവിലെ 11 മണി വരെയുള്ള കണക്കുകൾ പ്രകാരം സംസ്...
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ സംസ്ഥാനത്ത് ആവേശകരമായ പോളിംഗ്. രാവിലെ 11 മണി വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ആകെ 32.7% വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു. രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചത് മുതൽ മിക്ക ബൂത്തുകളിലും നീണ്ട നിരയാണ് ദൃശ്യമാകുന്നത്.
ജില്ലാ തിരിച്ചുള്ള പോളിംഗ് ശതമാനം (രാവിലെ 11.00 വരെ)
എറണാകുളം: 32.8% (സംസ്ഥാനത്ത് മുന്നിൽ)
കോട്ടയം: 31.3%
പത്തനംതിട്ട: 31.25%
കോഴിക്കോട്: 30.84%
തൃശൂർ: 30.82%
കണ്ണൂർ: 30.65%
കാസർഗോഡ്: 30.08%
ആലപ്പുഴ: 29.85%
പാലക്കാട്: 29.53%
മലപ്പുറം: 29.39%
തിരുവനന്തപുരം: 28.52%
വയനാട്: 28.45%
ഇടുക്കി: 28.25%
കൊല്ലം: 26.04%
നിലവിലെ കണക്കുകൾ പ്രകാരം എറണാകുളം ജില്ലയിലാണ് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊല്ലം ജില്ലയിലാണ് നിലവിൽ ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനം കാണുന്നത്. പലയിടങ്ങളിലും പ്രമുഖ സ്ഥാനാർത്ഥികളും രാഷ്ട്രീയ നേതാക്കളും ആദ്യ മണിക്കൂറുകളിൽ തന്നെ വോട്ട് രേഖപ്പെടുത്തി.
കനത്ത ചൂടിനെ അവഗണിച്ചും വോട്ടർമാർ വലിയ തോതിൽ ബൂത്തുകളിലേക്ക് എത്തുന്നത് പോളിംഗ് ശതമാനം ഇനിയും ഉയരാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ. 140 മണ്ഡലങ്ങളിലായി 2.71 കോടി വോട്ടർമാരാണ് ഇന്ന് കേരളത്തിന്റെ ഭാവി നിശ്ചയിക്കുന്നത്.
Key Words : Kerala Election 2026

COMMENTS