തിരുവനന്തപുരം: സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആവേശകരമായി പുരോഗമിക്കുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഉച്ചയ്ക്ക...
തിരുവനന്തപുരം: സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആവേശകരമായി പുരോഗമിക്കുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഉച്ചയ്ക്ക് മൂന്ന് മണി വരെ ഏകദേശം 62.71 ശതമാനത്തോളം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു. രാവിലെ മുതൽ തന്നെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്.
സംസ്ഥാനത്തെ 2.7 കോടി വോട്ടർമാരാണ് ഇന്ന് വിധി കുറിക്കുന്നത്. 140 മണ്ഡലങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ആകെ 883 സ്ഥാനാർത്ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. 23 ദിവസം നീണ്ടുനിന്ന ആവേശകരമായ പരസ്യപ്രചാരണത്തിന് ശേഷമാണ് കേരളം ഇന്ന് പോളിംഗ് ബൂത്തിലെത്തിയത്.
വൈകുന്നേരം ആറു മണി വരെയാണ് വോട്ട് രേഖപ്പെടുത്താൻ സമയം അനുവദിച്ചിരിക്കുന്നത്. പോളിംഗ് ശതമാനം ഉയരുന്നത് മുന്നണികൾക്ക് ഒരുപോലെ പ്രതീക്ഷ നൽകുന്നുണ്ട്. പൊതുവേ അനിഷ്ട സംഭവങ്ങളില്ലാതെ സമാധാനപരമായാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.
Key Words : Kerala Election 2026, Polling Booth, voting

COMMENTS