Kerala assembly election voter turnout stats
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലെ അന്തിമ പോളിങ് കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് കഴിഞ്ഞ് നാലു ദിവസങ്ങള്‍ ആയിട്ടും ഇതുവരെ പോളിങ് കണക്ക് പുറത്തുവിടാത്തതില്‍ പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയിരുന്നു.
ഇതു സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.
സംസ്ഥാനത്ത് 78.27 ശതമാനമാണ് ആകെ പോളിങ്. കുന്ദമംഗലത്താണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്. 84.83 ശതമാനമാണ് കുന്ദമംഗലത്തെ പോളിങ് നിരക്ക്. ചിറ്റൂര്‍ (84.63 ശതമാനം), കുന്നത്തുനാട് (84.09 ശതമാനം) എന്നിവിടങ്ങളാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്ന മറ്റ് മണ്ഡലങ്ങള്‍.
റാന്നിയിലാണ് ഏറ്റവും കുറവ് പോളിങ് നടന്നത്. 68.99 ശതമാനമാണ് ഇവിടുത്തെ പോളിങ്ങ് കണക്ക്. ഇതോടെ സംസ്ഥാനത്ത് 1982 ന് ശേഷമുള്ള ഏറ്റവും മികച്ച പോളിങ്ങാണ് ഇത്തവണത്തേത്.
Keywords: Assembly election, Kerala, Vote, turnout stats


COMMENTS