പാലക്കാട്: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കേരള മുഖ്യമന്ത്രിയാകണമെന്ന പ്രാർത്ഥനയുമായി പാലക്കാട്ടെ പ്രശസ്തമായ ഏമൂർ ഹേമാംബിക ക്ഷേത്രത്...
പാലക്കാട്: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കേരള മുഖ്യമന്ത്രിയാകണമെന്ന പ്രാർത്ഥനയുമായി പാലക്കാട്ടെ പ്രശസ്തമായ ഏമൂർ ഹേമാംബിക ക്ഷേത്രത്തിൽ കളഭതുലാഭാരം. തൃശൂർ സ്വദേശിയായ കോൺഗ്രസ് പ്രവർത്തകൻ അഡ്വ. സി.എം. അനിൽകുമാറാണ് വേണുഗോപാലിന്റെ പേരിൽ ഈ പ്രത്യേക വഴിപാട് നടത്തിയത്.
കോൺഗ്രസിന്റെ ഔദ്യോഗിക ചിഹ്നമായ 'കൈപ്പത്തി' പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമായതിനാലാണ് വഴിപാടിനായി കല്ലേക്കുളങ്ങരയിലെ ഏമൂർ ഹേമാംബിക ക്ഷേത്രം തിരഞ്ഞെടുത്തതെന്ന് അനിൽകുമാർ പറഞ്ഞു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകണമെന്നുമാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് നേതാക്കളുടെ വിജയത്തിനായി അനിൽകുമാർ ഇതേ ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തിയിരുന്നു. യുഡിഎഫിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾക്കിടെ അണികൾക്കിടയിൽ നടന്ന ഈ വഴിപാട് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ശ്രദ്ധ നേടുകയാണ്.
Key Words : KC Venugopal, Emur Hemambika Temple, Kalabha Thulabharam, Adv. CM Anilkumar

COMMENTS