കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ കെ.എസ്.യു പ്രവർത്തകർക്കെതിരെ ചുമത്തിയ വധശ്രമക്കുറ്റം ഒഴ...
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ കെ.എസ്.യു പ്രവർത്തകർക്കെതിരെ ചുമത്തിയ വധശ്രമക്കുറ്റം ഒഴിവാക്കിയേക്കും. പ്രതിഷേധത്തിനിടെയുണ്ടായ ഉന്തും തള്ളും കാരണമാണ് തനിക്ക് കഴുത്തിന് പരിക്കേറ്റതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പോലീസിന് മൊഴി നൽകിയതോടെയാണ് കേസിൽ നിർണ്ണായക മാറ്റമുണ്ടായത്.
മന്ത്രിയുടെ കഴുത്തിന് ആയുധം കൊണ്ട് പരിക്കേൽപ്പിച്ചു എന്ന ഗൺമാന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അഞ്ച് കെ.എസ്.യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് (IPC 307) കേസെടുത്തിരുന്നത്. ഈ കുറ്റത്തിന് ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ള പ്രവർത്തകർ രണ്ടാഴ്ചയിലധികം ജയിലിൽ കഴിയേണ്ടി വന്നിരുന്നു.
എന്നാൽ, ആയുധം ഉപയോഗിച്ചുള്ള ആക്രമണം നടന്നിട്ടില്ലെന്ന് മന്ത്രിയുടെ മൊഴി വ്യക്തമാക്കുന്നു. പ്രതിഷേധക്കാരുടെ പക്കൽ കരിങ്കൊടി മാത്രമാണുണ്ടായിരുന്നതെന്നും ആയുധങ്ങൾ ഉണ്ടായിരുന്നില്ലെന്നും നേരത്തെ തലശ്ശേരി സെഷൻസ് കോടതിയും ജാമ്യം അനുവദിക്കവേ നിരീക്ഷിച്ചിരുന്നു. മന്ത്രിയുടെ പുതിയ മൊഴിയുടെ പശ്ചാത്തലത്തിൽ, ഗൗരവകരമായ വധശ്രമക്കുറ്റം ഒഴിവാക്കി സാധാരണ വകുപ്പുകൾ പ്രകാരം കുറ്റപത്രം സമർപ്പിക്കാനാണ് റെയിൽവേ പോലീസ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
Key Words : Kannur protest, Minister Veena George, Murder Charges, KSU

COMMENTS