Kamal Haasan abaout Vijay film Jananayakan
ചെന്നൈ: വിജയ് ചിത്രം ജനനായകന്‍ ചോര്‍ന്നതില്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും രാജ്യസഭാംഗവുമായ കമല്‍ ഹാസന്‍. ചോര്‍ച്ച യാദൃച്ഛികമല്ലെന്നും വ്യവസ്ഥിതിയുടെ പരാജയത്തിന്റെ ഫലമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിയമപരമായ നടപടിക്രമങ്ങള്‍ ശരിയായ സമയത്ത് പൂര്‍ത്തിയായിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നെന്നും ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുന്നതിലെ വലിയ കാലതാമസം പൈറസിക്ക് അവസരം നല്‍കുകയായിരുന്നെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ഇത് കലയ്ക്കും കലാകാരനും നേരെയുള്ള ആക്രമണമാണെന്നും ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കുണ്ടായ നഷ്ടത്തിന് ആരു സമാധാനം പറയുമെന്നും അദ്ദേഹം ചോദിച്ചു.
Keywords: Kamal Haasan, Vijay, Jananayakan, Leak



COMMENTS