വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് തുറക്കുന്നുവെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ് . ഹോർമുസ് തുറക...
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് തുറക്കുന്നുവെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ് .
ഹോർമുസ് തുറക്കുന്നതിൽ ചൈന ഏറെ സന്തോഷത്തിലാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ചൈനയ്ക്കും, ലോകത്തിനാകെ വേണ്ടിയാണ് താനിത് ചെയ്യുന്നതെന്നും ട്രംപ് വിശദീകരിച്ചു. ഇറാന് ആയുധങ്ങൾ നൽകില്ലെന്ന് ചൈന ഉറപ്പു നൽകി. ആഴ്ചകൾക്കുള്ളിൽ താൻ ചൈന സന്ദർശിക്കുമ്പോൾ ഊഷ്‌മളമായി ചൈനീസ് പ്രസിഡന്റ് സ്വീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ചൈന ഇറാന് എയർ ഡിഫൻസ് സിസ്റ്റം നൽകാൻ തയ്യാറെടുക്കുകയാണെന്ന് സിഎൻഎൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ കൂടിയാണ് ട്രംപിൻ്റെ നിർണായക ട്രൂത്ത് സോഷ്യൽ പോസ്റ്റും വന്നിരിക്കുന്നത്.
അതേസമയം ഇറാന് ഒരു തരത്തിലുള്ള ആയുധങ്ങളോ സൈനിക സഹായങ്ങളോ എത്തിച്ച് നൽകുന്നില്ലെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന. എന്നാൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയ്ക്ക് പൂർണ പിന്തുണ കൊടുത്തത് ചൈനയാണെന്ന് യുഎസ് സർക്കാർ ആരോപിച്ചിരുന്നു.
Key Words : Strait of Hormuz, US President Donald Trump

COMMENTS