വാഷിംഗ്ടൺ: ഇറാൻ ആക്രമണത്തിൽ യുഎസ് സൈന്യം കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ്...
വാഷിംഗ്ടൺ: ഇറാൻ ആക്രമണത്തിൽ യുഎസ് സൈന്യം കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്നും നൽകുന്ന റിപ്പോർട്ടുകളിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന് സംശയമെന്ന് റിപ്പോർട്ട്. യുദ്ധമുഖത്തെ യുഎസ് സൈന്യത്തിന്റെ യഥാർത്ഥ പ്രകടനത്തെക്കുറിച്ച് ഇരുവരും ഊതിപ്പെരുപ്പിച്ച അവകാശവാദങ്ങളാണ് നടത്തുന്നതെന്നാണ് വാൻസിന്റെ വിലയിരുത്തൽ.
ഇറാന്റെ വ്യോമസേനയെയും നാവികസേനയെയും പ്രതിരോധ സംവിധാനങ്ങളെയും തകർക്കാൻ സൈന്യത്തിന് സാധിച്ചുവെന്നും അമേരിക്കയുടെ ആയുധ ശേഖരത്തിന് കുറവുണ്ടായിട്ടില്ലെന്നുമാണ് പീറ്റ് ഹെഗ്‌സെത്തും സംഘവും അവകാശപ്പെടുന്നത്. എന്നാൽ, ആയുധശേഖരം കുറയുന്നില്ലെന്ന ഈ റിപ്പോർട്ടുകൾ വൈസ് പ്രസിഡന്റ് പൂർണ്ണമായി വിശ്വസിക്കുന്നില്ല. കൃത്യമായ വിവരങ്ങൾ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കൈമാറുന്നതിൽ ഹെഗ്‌സെത്തും കെയ്നും വീഴ്ച വരുത്തുന്നുണ്ടോ എന്ന ആശങ്കയും വാൻസ് പങ്കുവെച്ചതായാണ് സൂചനകൾ. വൈസ് പ്രസിഡന്റും പ്രതിരോധ വകുപ്പും തമ്മിലുള്ള ഈ അസ്വാരസ്യം വരും ദിവസങ്ങളിൽ യുഎസ് ഭരണകൂടത്തിൽ വലിയ ചർച്ചകൾക്ക് വഴിമാറ്റിയേക്കും.

COMMENTS