വാഷിംഗ്ടൺ: ഇറാനെതിരെ യുദ്ധപ്രഖ്യാപനത്തിന് സമാനമായ കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് തുറന്നുനൽകാൻ താ...
വാഷിംഗ്ടൺ: ഇറാനെതിരെ യുദ്ധപ്രഖ്യാപനത്തിന് സമാനമായ കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് തുറന്നുനൽകാൻ താൻ നൽകിയ സമയപരിധി പാലിച്ചില്ലെങ്കിൽ ഇന്ന് രാത്രിയോടെ ഇറാന്റെ കഥ കഴിയുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. വൈറ്റ് ഹൗസിൽ നടത്തിയ അടിയന്തര വാർത്താ സമ്മേളനത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.
"ഒറ്റ രാത്രികൊണ്ട് നമുക്ക് ഇറാനെ ഇല്ലാതാക്കാൻ കഴിയും. ഒരുപക്ഷേ ആ രാത്രി ഇന്നായിരിക്കാം," ട്രംപ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി 8 മണിക്ക് മുൻപായി ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. ഈ സമയപരിധി ലംഘിച്ചാൽ ഇറാന്റെ ഊർജ്ജ നിലയങ്ങൾ, പാലങ്ങൾ, മറ്റ് തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ബോംബിട്ട് തകർക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി.
ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടത് ആഗോള വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇത് തുറക്കണമെന്നാണ് ട്രംപിന്റെ പ്രധാന ആവശ്യം. ഒരു അമേരിക്കൻ വ്യോമസേനാംഗത്തെ ഇറാൻ തടഞ്ഞുവെച്ചിട്ടുണ്ടെന്നും അദ്ദേഹത്തെ വിട്ടയക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
ട്രംപിന്റെ ഭീഷണിയെ തള്ളിക്കളഞ്ഞ ഇറാൻ, ഇസ്രായേലിനും മറ്റ് ഗൾഫ് രാജ്യങ്ങൾക്കുമെതിരെ ശക്തമായ പ്രത്യാക്രമണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യയുമായി ചേർന്ന് സംയുക്ത സൈനികാഭ്യാസവും ഇറാൻ ആരംഭിച്ചു.
ട്രംപിന്റെ ഈ പ്രസ്താവനയോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമായിരിക്കുകയാണ്. അതേസമയം, സംഘർഷം ലഘൂകരിക്കാനുള്ള നയതന്ത്ര നീക്കങ്ങളും തിരക്കിട്ട് നടക്കുന്നുണ്ട്.
Key Words : Iran War, Donald Trump

COMMENTS