ഇസ്ലാമാബാദ്: അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്കില്ലെന്ന നിലപാട് വ്യക്തമാക്കി ഇറാൻ. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നിർദ്ദേ...
ഇസ്ലാമാബാദ്: അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്കില്ലെന്ന നിലപാട് വ്യക്തമാക്കി ഇറാൻ. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പാകിസ്ഥാൻ വഴി യുഎസിനെ അറിയിക്കാനാണ് ഇറാന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി ഇസ്ലാമാബാദിലെത്തി.
യുഎസ് സംഘത്തിന് നേതൃത്വം നൽകുന്ന മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ് കോഫും സീനിയർ അഡൈ്വസർ ജാരെദ് കുഷ്നറും ഇന്ന് പാകിസ്ഥാനിലെത്തും. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, ആർമി ചീഫ് ജനറൽ ആസിം മുനീർ എന്നിവരുമായി ഇരുവിഭാഗവും കൂടിക്കാഴ്ച നടത്തും. ഇറാനിൽ നിന്ന് അനുകൂലമായ സമാധാന നിർദ്ദേശങ്ങൾ ലഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.
നേരിട്ടുള്ള ചർച്ചകൾ അജണ്ടയിലില്ലെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഖാഈ സ്ഥിരീകരിച്ചു. ചർച്ചകൾ വിജയകരമായാൽ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും പാകിസ്ഥാനിലെത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
Key Words : Iran, USA, Peace Talk, Pakistan

COMMENTS